ദുബൈ : മലയാള സിനിമക്ക് ഓസ്കാര്‍ അവാര്‍ഡ് ലഭിക്കാത്തത് ഓസ്കാറിന്റെ കുഴപ്പമാണെന്ന് നടന് മമ്മൂട്ടി. ഓസ്കറിന് മത്സരിക്കുന്ന സിനിമകളെ കുറിച്ച് നമ്മള് മനസ്സിലാക്കണം. ഇംഗ്ലീഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്കര് ലഭിക്കുക. അമേരിക്കയിലെ ന്യൂയോര്‍ക്ക് കണ്ട്രിയിലും ലോസ് ഏഞ്ചല്‍സ് കണ്ട്രിയിലും കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ഓടുന്ന സിനിമകളാണ് ഓസ്കറിന് പരിഗണിക്കുക.
മികച്ച വിദേശഭാഷാ ചിത്രത്തില്‍ മാത്രമേ മലയാളത്തിന് മത്സരിക്കാന്‍ സാധിക്കൂവെന്നും അതില്‍ ഇന്ത്യയില്‍ നിന്നുള്ള മറ്റു ഭാഷാ ചിത്രങ്ങളും ഉള്‍പ്പെടുമെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ റിലീസിന് മുന്നോടിയായി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.സിനിമാ വിമര്‍ശനം അതിരുവിട്ട് പരിഹാസമാകരുതെന്നും മമ്മൂട്ടി പറഞ്ഞു. ഒരു സിനിമയെ പറ്റിയും അവകാശവാദം ഉന്നയിക്കാനില്ല. എത്ര ഗീര്‍വാണം അടിച്ചാലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ കൈയൊഴിയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രിസ്റ്റഫറിലെ റോള്‍ താന്‍ ചോദിച്ച് വാങ്ങിയതാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഈമാസം ഒൻപതിനാണ് ക്രിസ്റ്റഫര്‍ ഗള്‍ഫിലെ തിയേറ്ററുകളില്‍ എത്തുന്നത്. നടിമാരായ സ്നേഹ, രമ്യ സുരേഷ്, ട്രുത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്മാന് അബ്ദുല്‍ സമദ്, ആര്.ജെ സൂരജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.