മൂവി ഡെസ്ക്ക് : ഏറെ നാളുകൾക്ക് ശേഷം വീണ്ടും തിയേറ്ററുകൾ നിറഞ്ഞിരിക്കുന്ന അവസ്ഥയാണ് അങ്ങനെ 2024 ലെ ആദ്യ അമ്പത് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത “പ്രേമലു”. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം വൻ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രോമാഞ്ചം, തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ പോലെ തന്നെ ഒരു സർപ്രൈസ് ഹിറ്റുമാണ് ചിത്രം നേടിയത്.നസ്‌ലിൻ- മമിത എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കിയാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ,സൂപ്പർ ശരണിയ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഗിരീഷ് എ.ഡി ആണ് ചിത്രം സംവിധാനം ചെയ്തത്. ആദ്യ രണ്ടു ചിത്രങ്ങൾ പോലെ തന്നെ കോമഡിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ ചിത്രം കൂടിയായിരുന്നു ഇത്.ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രം ഫെബ്രുവരി 9നാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം ആദ്യത്തെ ഒരാഴ്ച കൊണ്ട് തന്നെ 30 കോടിയിലധികം സ്വന്തമാക്കിയിരുന്നു.ചിത്രത്തിന്‍റെ യുകെ, യൂറോപ്പ് വിതരണാവകാശം ബോളിവുഡിലെ പ്രമുഖ കമ്പനിയായ യാഷ് രാജ് ഫിലിംസ് ഈയിടെ കരസ്ഥമാക്കിയിരുന്നു. ഇത് ചിത്രത്തിന്റെ വിദേശ വ്യാപാരത്തെയും ഗുണപരമായി സ്വാധീനിക്കും എന്നാണ് വിവരം. ചിത്രത്തിനൊപ്പം തന്നെ മറ്റ് സൂപ്പർതാര ചിത്രങ്ങൾ ഉണ്ടായിരുന്നിട്ടും അതൊന്നും തന്നെ ചിത്രത്തിന്റെ കളക്ഷനെ യാതൊരു തരത്തിലും ബാധിച്ചിരുന്നില്ല.ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ, മാത്യൂസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്.