ആക്ഷൻ ഹീറോ ബിജു 2 ; ചിത്രീകരണം ബംഗ്ലാദേശില്‍ ആരംഭിച്ചു

മൂവി ഡെസ്ക്ക് : പ്രേക്ഷക പ്രശംസ ഏറ്റവും കൂടുതല്‍ നേടിയ നിവിൻ പോളി ചിത്രങ്ങളില്‍ ഒന്നായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.ഇപ്പോഴിതാ, ആക്ഷൻ ഹീറോ ബിജു 2 -വിന്റെ ചിത്രീകരണം ബംഗ്ലാദേശില്‍ ആരംഭിച്ചു. ബംഗ്ലാദേശില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ആക്ഷൻ ഹീറോ ബിജു 2. ലൊക്കേഷനില്‍ ബിജുമേനോനും ജോയിൻ ചെയ്തതായാണ് വിവരങ്ങള്‍.

Advertisements

ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ ഗോവയാണ്. ചിത്രീകരണത്തിന് 80 ദിവസം എടുക്കുമെന്നാണ് സൂചന. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും നിർമ്മിക്കുന്നത് നിവിൻ പോളിയാണ്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. എബ്രിഡ് ഷൈൻ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർഥ കാഴ്ചകള്‍ ബിഗ് സ്ക്രീനില്‍ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കൈയ്യടി നേടിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ജനമൈത്രി പൊലീസ് വെറും പേരല്ലെന്നും ജനങ്ങളോട് മൈത്രിയുള്ളവരാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയ സിനിമ കൂടി ആയിരുന്നു ആക്ഷൻ ഹീറോ ബിജു.

പൊലീസ് സ്റ്റേഷനെ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച ചിത്രം ബോക്സ് ഓഫീസിലും വിജയം കൈവരിച്ചിരുന്നു. ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം ചിത്രത്തിന്റെ ആകെ കളക്ഷൻ 32 കോടിയാണ്. ബജറ്റ് അഞ്ച് കോടിയും. 2022 ജൂണില്‍ ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്.

Hot Topics

Related Articles