മൂവി ഡെസ്ക്ക് : പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെയും ബ്ലെസ്സിയുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇതെന്നാണ് പ്രേക്ഷകരും നിരൂപകരും കണക്കുകൂട്ടുന്നത്.ബെന്യാമിന് എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. എന്നാല്‍ ആടുജീവിതം മറ്റ് ചിത്രങ്ങളുടെ കോപ്പി ആണെന്നാണ് ഇപ്പോള്‍ ചിലയിടത്ത് നിന്നും ഉയര്‍ന്നു വരുന്ന ആരോപണം.
ഡെന്നിസ് വില്ലെനെവ് സംവിധാനം ചെയ്ത ‘ഡ്യൂണ്‍ പാര്‍ട്ട് 1&2’, ധനുഷ് ചിത്രം ‘മരിയാന്’ തുടങ്ങീ ചിത്രങ്ങളുമായി ആടുജീവിതത്തിന് സാമ്യമുണ്ടെന്നാണ് ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവന്നതോടു കൂടി ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍. ഇപ്പോഴിതാ അത്തരം വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ്. മരിയാന് റിലീസ് ചെയ്യുന്നത് 2013ലാണെന്നും എന്നാല്‍ അതിന് മുന്‍പ് തന്നെ ആടുജീവിതത്തിന്റെ തിരക്കഥാ രചനകള്‍ തുടങ്ങിയിരുന്നുവെന്നുമാണ് പൃഥ്വിരാജ് പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഡ്യൂണ്‍ സിനിമയുമായി ആടുജീവിതത്തിന് ഒറ്റ സാമ്യത മാത്രമാണുള്ളതെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. തമിഴില്‍ നിന്നുമാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പ്രധാനമായും ഉയര്‍ന്നു വരുന്നത്. ഡ്യൂണുമായും മരിയനുമായും ആടുജീവിതത്തിന് യാതൊരു സാമ്യതയുമില്ല. മരിയന്‍ ഇറങ്ങുന്നത് 2013ലാണ്. അതിനും അഞ്ച് വര്‍ഷം മുന്നേ ആടുജീവിതത്തിന്റെ സ്ക്രിപ്റ്റ് വര്‍ക്ക് ആരംഭിച്ചിരുന്നു.
അപ്പോള്‍ പിന്നെ ഈ ആരോപണത്തിന് പ്രസക്തിയില്ല. അതുപോലെ ഡ്യൂണ്‍ സിനിമയുടെ കോപ്പിയാണെന്ന് പറയുന്നവരുണ്ട്. രണ്ട് സിനിമക്കും ഒരേ വിഷ്വല്‍ പാലറ്റായതു കൊണ്ടാവാം അങ്ങനെ പറയുന്നത്. ആടുജീവിതവും ഡ്യൂണും തമ്മില്‍ ഒരൊറ്റ സാമ്യത മാത്രമേയുള്ളൂ, രണ്ടും ഷൂട്ട് ചെയ്തിരിക്കുന്നത് വാദി റം മരുഭൂമിയിലാണ്. 2020ല്‍ ഞങ്ങള്‍ വാദി റം മരുഭൂമിയില്‍ ഷൂട്ടിങ് സമയത്താണ് ഡ്യൂണിന്റെ വി.എഫ്.എക്സ് സൂപ്പര്‍വൈസറും ഛായാഗ്രഹകനും ആ മരുഭൂമിയില്‍ ലൊക്കേഷന്‍ തെരഞ്ഞെടുക്കാന്‍ വരുന്നത്.
അവരെക്കാള്‍ മുന്നേ ഞങ്ങള്‍ അവിടെ ഷൂട്ട് തുടങ്ങിയിരുന്നു. ഇത്തരം വാദങ്ങളോട് തര്‍ക്കിച്ച് നില്‍ക്കുന്നതിന് പകരം ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ സിനിമ കാണൂ. എന്നിട്ട് തീരുമാനിക്കൂ.’ എന്നാണ് ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആര് റഹ്മാന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്.
കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര് ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആടുജീവിതമെത്തുന്നത്. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.