മൂവി ഡെസ്ക്ക് : മലയാളത്തിന് പകരം വയ്ക്കാനില്ലാത്ത അഭിനേത്രിയാണ് ഉര്‍വശി. മൂന്നു വര്‍ഷം തുടര്‍ച്ചയായി മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം വാങ്ങിയ മറ്റൊരു നടിയും ഇന്നു മലയാള സിനിമയിലില്ല. ഉര്‍വശിയുടെ കരിയറിലെ 700-ാം ചിത്രം റിലീസിനൊരുങ്ങുകയാണ്. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അപ്പത്താ’ ജൂലൈ 29ന് ജിയോ സിനിമയിലൂടെ പ്രേക്ഷകരിലെത്തുമെന്ന് ട്രെയ്ലറിനൊപ്പം അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
കയിലൻപട്ടി ഗ്രാമത്തില്‍ ജീവിതം മുഴുവൻ കഴിച്ചുകൂട്ടിയ അപ്പത്താ എന്നറിയപ്പെടുന്ന കണ്ണമ്മയുടെ ലോകത്തേക്കാണ് ട്രെയ്ലര് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ചെറുപ്പത്തിലേ ഭര്‍ത്താവിനെ നഷ്ടപ്പെട്ട അവര്‍ മകനെ വളര്‍ത്തുകയും അതേസമയം തന്നെ തന്റെ ബിസിനസ്സില്‍ പ്രശസ്തി നേടുകയും ചെയ്യുന്നു. അപ്പത്തായ്ക്ക് ജീവിതത്തില്‍ ആകെ ഭയമുള്ളത് നായ്ക്കളോടാണ്. തന്നെ പിരിഞ്ഞ് നഗരത്തില്‍ താമസമാക്കിയ മകൻ അവധിക്കാലം ആഘോഷിക്കാൻ പോകുമ്പോള്‍ വീട്ടിലെ നായയെ നോക്കാൻ അമ്മയെ ഏല്‍പ്പിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണമ്മ തന്റെ നഗരത്തില്‍ താമസമാക്കിയ മകനുമായി വീണ്ടും ബന്ധപ്പെടുകയും നായ്ക്കളോടുള്ള ഭയത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നതിനാല്‍ മാനുഷിക ബന്ധങ്ങളെയും വ്യക്തിഗത വളര്‍ച്ചയെയും കുറിച്ചുമാണ് സിനിമ സംസാരിക്കുന്നതെന്ന് പ്രിയദര്ശൻ പ്രതികരിച്ചു. അപ്പത്താ ജനഹൃദയങ്ങളില്‍ ശാശ്വതമായ സ്ഥാനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംവിധായകൻ പറഞ്ഞു.