അത്ഭുതദ്വീപിന് രണ്ടാം ഭാഗം ഒരുങ്ങുന്നു ; ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയും ; ഫെയ്സ് ബുക്ക് കുറിപ്പുമായി സംവിധായകൻ വിനയൻ

മൂവി ഡെസ്ക്ക് : മലയാളത്തില്‍ വൻ വിജയമായിരുന്ന ഫാന്റസി ത്രില്ലര്‍ ചിത്രം ‘അത്ഭുതദ്വീപി’ന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച്‌ സംവിധായകൻ വിനയൻ. 2005-ല്‍ റിലീസ് ചെയ്ത അത്ഭുതദ്വീപില്‍ ഗിന്നസ് പക്രു, പൃഥ്വിരാജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ പുതിയ താരങ്ങളുണ്ടാകുമെന്നും ഫേസ്ബുക്ക് പേജിലൂടെ വിനയൻ പറഞ്ഞു.

Advertisements

“18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും”- വിനയൻ ഫേസ്ബുക്കില്‍ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2005 ഏപ്രില്‍ 1-നായിരുന്നു അത്ഭുതദ്വീപ് റിലീസ് ചെയ്തത്. ഗള്‍ഫ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ പി എ ഫിലിപ്പോസ്, ടി കെ അപ്പുക്കുട്ടൻ എന്നിവരാണ് നിര്‍മ്മിച്ചത്. വിനയനായിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചത്. ഏറ്റവും കൂടുതല്‍ പൊക്കം കുറഞ്ഞ കലാകാരന്മാര്‍ അഭിനയിച്ച അത്ഭുതദ്വീപ് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.