നടി മഞ്ജു വാര്യരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു ഹോട്ടലിന്റെ ഹാളില്‍ നിന്നുള്ളതാണ് വീഡിയോ. ഒരു പുരുഷനും സ്ത്രീയും മൈക്കും ക്യാമറയുമായി വരികയാണ്. ക്രീയേറ്റേഴ്സ് മീറ്റിന് വന്നിരിക്കുകയാണെന്ന് ഇവർ പറയുന്നുണ്ട്. പെട്ടെന്ന് ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്ന മഞ്ജു വാര്യരെ കാണുകയും സമീപത്തേക്ക് ചെല്ലുകയുമാണ് രണ്ടുപേരും. ഫാൻസിനോട് എന്താണ് പറയാനുള്ളതെന്നും മറ്റും ഇവർ മഞ്ജുവിനോട് ചോദിക്കുന്നുണ്ട്. ‘തിരക്കുണ്ട്, എയർപോർട്ടില്‍ എത്തേണ്ടതുണ്ട്’ എന്ന് പറഞ്ഞ് നടി പോകുകയാണ്. ഈ സമയം ജാഡയാണോ ചേച്ചി എന്നൊക്കെ അവർ ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഇതേ വീഡിയോയും മഞ്ജുവിന്റെ ആംഗിളില്‍ നിന്നുള്ള ദൃശ്യങ്ങളും യോജിപ്പിച്ചുകൊണ്ട് ‘രണ്ട് കാഴ്ചപ്പാടുകള്‍, ഒരു സത്യം’ എന്ന അടിക്കുറിപ്പോടെ നടി റിമ കല്ലിങ്കല്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരും സ്വകാര്യതയിലേക്ക് കടന്നുകയറുകയാണ് എന്നതാണ് ഈ ദൃശ്യങ്ങള്‍ പറയുന്നത്. എന്നാൽ ഈ വീഡിയോ ഏതോ സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി പുറത്തിറക്കിയതാണ് എന്നാണ് ലഭിക്കുന്ന സൂചന. ഇതൊന്നും അറിയാതെ നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ കമൻറ് ഇട്ട് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. വരുംദിവസങ്ങളിൽ ഈ വീഡിയോയുടെ പുതിയ അപ്ഡേറ്റുകൾ പുറത്തുവരും എന്നാണ് ലഭിക്കുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അത്യാവശ്യമായി പോകണമെന്ന് പറയുന്ന മഞ്ജുവിനെ പ്രകോപിപ്പിച്ചുകൊണ്ട്, ‘നിങ്ങളെ ഞങ്ങളാണ് ലേഡി സൂപ്പർസ്റ്റാർ ആക്കിയത്, നമ്മള് വിചാരിച്ചാല്‍ ചേച്ചിയെ ഇനിയും താഴ്ത്താം, പടമിറങ്ങട്ടെ കാണിച്ച് തരാം’ എന്നൊക്കെ അവർ പറയുന്നത് കേള്‍ക്കാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.