ലണ്ടന്‍: നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റില്‍ നിന്ന് വീണ് യുകെയില്‍ മലയാളി യുവാവ് മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശി അബിന്‍ മത്തായി (41) ആണ് മരിച്ചത്. ലങ്കാഷെയറിന് സമീപം ബ്ലാക്ബേണിലെ നഴ്സിങ് ഹോമിലെ ജോലിക്കിടെയാണ് സംഭവം ഉണ്ടായത്.
നഴ്സിങ് ഹോമിലെ മെയിന്റനന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അബിന്‍. ഇതിനിടെ ലോഫ്റ്റില്‍ റിപ്പയര്‍ ജോലിക്ക് കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ അബിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് ദിവസം മുമ്പായിരുന്നു അപകടം സംഭവിച്ചത്. ഒരു വര്‍ഷം മുമ്പാണ് അബിനും ഭാര്യയും യുകെയില്‍ എത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമില്‍ തന്നെ മെയിന്റനൻസ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അബിൻ.