കുവൈറ്റ് അഗ്നിബാധയിൽ മരിച്ച നാലംഗ മലയാളി കുടുംബത്തിൻ്റെ സംസ്കാരം ഇന്ന്

എടത്വാ: കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയിൽ വിഷപ്പുക ശ്വസിച്ച് മരിച്ച നാലംഗ മലയാളി കുടുംബത്തിൻ്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തലവടി പടിഞ്ഞാറേക്കര മർത്തോമ്മാ പള്ളിയിൽ നടക്കും. കുട്ടനാട് തലവടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നീരേറ്റുപുറം മുളയ്ക്കൽ വീട്ടിൽ മാത്യു വർഗ്ഗീസ് (ജിജോ-42), ഭാര്യ ലിനി (37), ഒൻപതാം ക്ലാസ് വിദ്യർഥിനിയായ മൂത്ത മകൾ ഐറിൻ (14), അഞ്ചാം ക്ലാസ് വിദ്യർഥിയായ ഇളയ മകൻ ഐസക്ക് (11) എന്നിവരാണ് മരിച്ചത്. സ്കൂൾ അവധി കഴിഞ്ഞ് കുട്ടികളുമൊത്ത് 19ന് പുലർച്ചെ നാട്ടിൽ നിന്ന് കുവൈറ്റിൽ എത്തിയ കുടുംബമാണ് 20ന് പുലർച്ചെ മരണപ്പെട്ടത്. എ.സി കത്തിപ്പടർന്ന തീയിൽ നിന്ന് വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് നിഗമനം.

Advertisements

ഇന്ന് രാവിലെ 5.30ന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹങ്ങൾ ജിജോ പണി കഴിപ്പിച്ച വീട്ടിലാണ് എത്തിച്ചത്. വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 8.30 ന് മൃതദേഹങ്ങൾ പൊതുദർശനത്തിനായി തലവടി പടിഞ്ഞാറേക്കര പള്ളിയിലേക്ക് കൊണ്ടുപോയി. പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് സംസ്കാരം ചടങ്ങുകൾ ആരംഭിക്കും. തിയോടിഷ്യസ് മാർത്തോമാ മെത്രാപോലിത്ത സംസ്കാര ശിശ്രുഷകൾക്ക് നേതൃത്വം നൽകും. തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളി വികാരി ഫാദർ തോമസ് ഫിലിപ്പ്, ഫാദർ അലക്സാണ്ടർ എബ്രഹാം എന്നിവർ നേതൃത്വം നൽകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

163 വർഷം പഴക്കമുള്ള തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയുടെ ചരിത്രത്തിൽ ആദ്യമായി നാലു പേരെയും പ്രത്യേകം സജ്ജീകരിച്ച സമീപത്തായുള്ള നാല് കല്ലറകളിലായി സംസ്‌കരിക്കുന്നതുമാണ്. സംസ്കാര ദിനത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. സംസ്കാര ശുശ്രൂഷ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ തലവടി പൊള്ളേപ്പടി റോഡിലൂടെ കടന്ന് സംസ്കാരം നടക്കുന്ന തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ (കുഴിപ്പള്ളി) എത്തിച്ചേരണം. സംസ്കാര ശേഷം സെൻ്റ് ജോൺസ് പള്ളിയുടെ മുൻവശത്തുകൂടി അർത്തിശ്ശേരി വഴി മുട്ടാർ കിടങ്ങറ റോഡിൽ ഇറങ്ങി നീരേറ്റുപുറം ജംങ്ഷനിൽ എത്തിച്ചേരേണ്ടതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.