“ഹി ഈസ് ബാക്ക്…” അതെ, ഇത് പഴയ നിവിൻ പോളിയുടെ തിരിച്ചു വരവ് തന്നെ…തരംഗമായി “മലയാളി ഫ്രം ഇന്ത്യ” യുടെ പ്രമോ…

കൊച്ചി: ഗരുഡൻ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റിഫൻ നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിജോ ജോസ് ആന്റണിയാണ് സംവിധാനം നിര്‍വഹിക്കുന്ന നിവിൻ പോളിയുടെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ്‌ ചിത്രമാണ് “മലയാളി ഫ്രം ഇന്ത്യ”.

Advertisements

ഈ ചിത്രത്തിന്റെ തന്നെ പൂജയുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. 2023 ല്‍ ഇറങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസ് അനൗണ്‍സ് ചെയ്ത ചിത്രമാണ് “മലയാളി ഫ്രം ഇന്ത്യ”. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രത്തിന്റെ ടൈറ്റില്‍ മോഷൻ പോസ്റ്ററിന് ഇപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനായി ഒരു ഗംഭീര പ്രമോയും ഇതിനകം അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. തമിഴ് സംവിധായകന്‍ നെല്‍സനും മറ്റും പരീക്ഷിക്കുന്ന രീതിയില്‍ തീര്‍ത്തും രസകരമാണ് “മലയാളി ഫ്രം ഇന്ത്യ”യുടെ പ്രമോ വീഡിയോ.

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. ചിത്രത്തിന്റെ ചായാഗ്രഹണം സുദീപ് ഇളമൻ, ലൈൻ പ്രൊഡ്യൂസര്‍ സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീൻ തോമസ്, ആര്‍ട്ട്‌ ഡയറക്ടര്‍ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയര്‍, എഡിറ്റര്‍ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, മ്യൂസിക് ജെയിക്സ് ബിജോയ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിന്റോ സ്റ്റീഫൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാര്‍ജ് അഖില്‍ യെശോധരൻ, റഹീം പി എം കെ (ദുബായ്),

ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുല്‍ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റര്‍ റോഷൻ ചന്ദ്ര, ഡിസൈൻ ഓള്‍ഡ്മങ്ക്സ്, സ്റ്റില്‍സ് പ്രേംലാല്‍. വാര്‍ത്താ പ്രചരണം മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ബിനു ബ്രിങ്ഫോര്‍ത്ത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.