റിയാദ്: സൗദി അറേബ്യയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയായ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) ആണ് മരിച്ചത്. 17 വര്‍ഷത്തോളമായി മദീനക്കടുത്ത് ഹാനാക്കിയ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.
Advertisements
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മദീനയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയായിരുന്നു. അതിന് ശേഷമാണ് ഹൃദയ സ്തംഭനം ഉണ്ടായത്. ഭര്‍ത്താവ്: ജിന്റോ ജോര്‍ജ്, മകന്‍: ജിനോ ജിന്റോ (13 വയസ്സ്).മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവര്‍ത്തകര്‍ സലാം കല്ലായ്, നിസാര്‍ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവര്‍ സജീവമായി രംഗത്തുണ്ട്.