കോംബ്രിജ് : മലയാളി നഴ്സ് യുകെയിലെ കേംബ്രിജില്‍ മരിച്ചു. കോട്ടയം പാമ്പാടി തേരകത്ത് ഹൗസില്‍ അനീഷ് മാണിയുടെ ഭാര്യ ടീന സൂസന് തോമസ് (37) ആണ് നിര്യാതയായത്. കേംബ്രിജ് ആഡംബ്രൂക്ക് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. കാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2020ലാണ് യുകെയില്‍ എത്തുന്നത്. രണ്ട് മക്കളുണ്ട്. തുടർ നടപടി ക്രമങ്ങള്‍ പൂർത്തീകരിച്ചാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കും. കാൻസർ രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് ടീനയുടെ മാതാപിതാക്കള്‍ യുകെയില്‍ എത്തിയിരുന്നു.
Advertisements