മലയാള ചലച്ചിത്ര നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി : ഒരു ഒപ്പിൽ രണ്ട് ഹൃദയങ്ങൾ ഒന്ന് ചേർന്നു

കൊച്ചി : മലയാള ചലച്ചിത്ര നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. അഞ്ജലി ഗീതയാണ് വധു. ചേർത്തല സബ് രജിസ്ട്രാർ ഓഫീസില്‍ വച്ച്‌ ആയിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അഞ്ജലിയും വിഷ്ണുവും വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

Advertisements

വിവാഹ ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രിയ താരം വിഷ്ണുവിനും അഞ്ജലിക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയത്. ടൊവിനോ തോമസ്, നീരജ് മാധവ്, അനുമോള്‍, അശ്വിൻ കുമാർ, ഗണപതി തുടങ്ങി താരങ്ങളും നവദമ്ബതികള്‍ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ‘വെറും സ്നേഹം, കലഹങ്ങളൊന്നുമില്ല-രണ്ട് ഹൃദയങ്ങള്‍, ഒരു ഒപ്പ്, ഒപ്പം മാതാപിതാക്കളും അരികില്‍’ എന്നാണ് വിവാഹ വീഡിയോയ്ക്ക് ഒപ്പം ഇരുവരും കുറിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനാണ് വിഷ്ണു ഗോവിന്ദൻ. ചിത്രത്തിലെ ജോബി എന്ന കഥാപാത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. ടോം ഇമ്മട്ടിയുടെ സംവിധാനത്തില്‍ 2017ല്‍ ആയിരുന്നു മെക്സിക്കൻ അപാരത റിലീസ് ചെയ്തത്. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രത്തില്‍ നീരജ് മാധവ്, രൂപേഷ് പീതാംബരൻ, ജിനോ ജോണ്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

വിഷ്ണു വിനയ്, ലിയോണ ലിഷോയ്, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെ വിഷ്ണു സംവിധാന അരങ്ങേറ്റവും നടത്തിയിരുന്നു. ചിത്രത്തിന് തിരക്കഥ ഒരുക്കിയതും വിഷ്ണു ആയിരുന്നു. മിസ്റ്റർ & മിസ് റൗഡി, വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഉപചാരപൂർവ്വം ഗുണ്ടജയൻ, കുറി, അറ്റന്‍ഷന്‍ പ്ലീസ്, ജിഗർതണ്ടാ ഡബിള്‍ എക്സ് തുടങ്ങി ഒട്ടനവധി സിനിമകളില്‍ വിഷ്ണു ഗോവിന്ദൻ ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിരുന്നു. അലയൻസ് ടെക്നോളജിയില്‍ ജോലി ചെയ്യുന്ന ആളാണ് അഞ്ജലി.

Hot Topics

Related Articles