പാമ്പാടി : മലേറിയ – മന്ത് രോഗവിമുക്ത പഞ്ചായത്തായി പാമ്പാടി പഞ്ചായത്തിനെ പ്രഖ്യാപിച്ചു. മീനടം കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പ്രഖ്യാപനം നടത്തി .പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി അദ്ധ്യക്ഷയായി .മെഡിക്കൽ ഓഫീസർ ഡോ: എസ് വി രഞ്ചു റിപ്പോർട്ട് അവതരിപ്പിച്ചു.
മലേറിയ രോഗത്തെ കുറിച്ച് ജില്ലാ ഓഫീസർ അനിൽ കുമാർ വിവരണം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് മറിയാമ്മ ഏബ്രഹാം, സി എം മാത്യു, പി ഹരികുമാർ ,സാബു എം ഏബ്രഹാം, പി വി അനീഷ്. സന്ധ്യാ രാജേഷ്, സുനിത ദീപു, ആശാസണ്ണി, രാജി ഏബ്രഹാം ലിസി ജോൺ എന്നിവർ സംസാരിച്ചു. പി എസ് ശശികല സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കാളിദാസ് നന്ദിയും പറഞ്ഞു.