മാലിദ്വീപ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുഹമ്മദ്‌ മുയിസുവിന്റെ പാർട്ടിക്ക് വൻ വിജയം

ഫിജി: മാലി ദ്വീപ് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാ‍ർട്ടിക്ക് വൻ വിജയം. ചൈന അനുകൂലനിലപാട് സ്വീകരിക്കുന്ന മുയിസുവിന്റെ പാർട്ടി വിജച്ചതോടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ഏങ്ങനെ തുടരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 93 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ വിരുദ്ധനിലപാട് സ്വീകരിക്കുന്ന മുയിസുന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് മുന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിന് മുമ്ബ് സഭയില്‍ ന്യൂനപക്ഷമായിരുന്നു പി എൻ സി. അതിനാല്‍ മുയിസുവിന്റെ നയങ്ങള്‍ ഇതുവരെ ശക്തമായി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പാർട്ടി അധികാരത്തിലെത്തുന്നതോടെ എല്ലാ അധികാരങ്ങളും പ്രയോഗിക്കാൻ മുയിസുവിന് കഴിയും.

Advertisements

പി എൻസിയുടെ പ്രധാന എതിരാളിയും ഇന്ത്യൻ അനുകൂലികളുമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി 15 സീറ്റിലേക്ക് ചുരുങ്ങി. മുയിസുവിന്റെ പല പദ്ധതികളും തടഞ്ഞിരുന്ന എം ഡിപി അദ്ദേഹത്തിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളെ ശക്തമായി എതിർത്തിരുന്നു. ഇന്ത്യൻ സേനയെ മടക്കി അയയ്ക്കുമെന്ന വാഗ്ദാനവുമായി പ്രസിഡന്റ് പദത്തിലെത്തിയ മുയിസുവിന് തടസം പാർലമെന്റിലെ നിസഹകരണമാണെന്നായിരുന്നു ഇതുവരെ വ്യക്തമാക്കിയിരുന്നത്. 130 സ്വതന്ത്ര സ്ഥാനാർത്ഥികളടക്കം 368 സ്ഥാനാർത്ഥികളാണ് ഇത്തവണ മാലിയില്‍ ജനവിധി തേടിയത്. 93 മണ്ഡലങ്ങളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ മൂന്ന് സ്ത്രീകള്‍ മാത്രമാണുള്ളത്. 215860 പേരാണ് മാലിയില്‍ വോട്ട് രേഖപ്പെടുത്തിയത്. ചൈനയുമായുള്ള സാമ്ബത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനായി മുയിസുവിന്റെ പദ്ധതികള്‍ക്കുള്ള ഒരു പരീക്ഷണമായാണ് ഈ തിരഞ്ഞെടുപ്പിനെ കണ്ടത്. അതിനാല്‍ തന്നെ മുയിസുവിനറെ വിജയം ഇന്ത്യക്ക് നിർണ്ണായകമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.