മാളികപ്പുറം ഒ.ടി.ടി യിലേക്ക്

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാളികപ്പുറം ഒടിടി യിലേക്ക് . പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എന്നാല്‍ ചിത്രം എപ്പോള്‍ എത്തുമെന്നു പ്ലാറ്റ്‌ഫോം അറിയിച്ചിട്ടില്ല. ആന്‍ മെഗാ വീഡിയോയും, കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് മാളികപ്പുറം നിര്‍മിച്ചിരിയ്ക്കുന്നത്. വിഷ്ണു ശശിശങ്കര്‍ ആണ് സംവിധാനം.

Advertisements

ഡിസംബര്‍ 31 നാണ് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രം 100 കോടി ക്ലബില്‍ ഇടം നേടി. 145 തീയറ്ററുകളില്‍ എത്തിയ ചിത്രം നാലാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ 233 സ്‌ക്രീനുകളിലേക്കു വര്‍ധിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാല താരങ്ങളായ ദേവനന്ദയും, ശ്രീപഥും മാളികപ്പുറത്ത് പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിയ്ക്കുന്നതും സംവിധായകനായ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്.

അഭിലാഷ് പിള്ളയാണ് സ്‌ക്രിപ്റ്റ്. ടി. ജി രവി, സൈജു കുറുപ്പ്, രമേഷ് പിഷാരടി,സമ്പത്ത് റാം, മനോജ് കെ. ജയന്‍, ശ്രീജിത്ത് രവി, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ എത്തുന്നു.

Hot Topics

Related Articles