തിരുവനന്തപുരം: താര സംഘടനയായ ‘അമ്മ’യ്ക്കെതിരേ വിമർശനവുമായി നടി മല്ലികാ സുകുമാരൻ. മിണ്ടാതിരുന്ന് കേൾക്കുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളൂവെന്നും ‘കൈനീട്ടം’ എന്ന പേരിൽ നൽകുന്ന സഹായത്തിൽ പക്ഷഭേദമുണ്ടെന്നും അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംഘടനയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ടെന്ന് മോഹൻലാലിന് അറിയാം. അമ്മയ്ക്കുള്ളിൽ പലരും അവരവരുടെ ഇഷ്ടങ്ങൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്. ‘കൈനീട്ടം’ എന്ന പേരിലുള്ള സഹായത്തിൽ നിന്ന് അർഹതപ്പെട്ട പലരെയും മാറ്റിനിർത്തുകയാണ്. എന്നാൽ മാസത്തിൽ 15 ദിവസവും വിദേശത്ത് പോകുന്നവർക്ക് ഈ സഹായമുണ്ട് -മല്ലിക പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിജീവിതയായ നടിക്ക് നേരേ അക്രമം നടന്നു എന്നത് നൂറു ശതമാനം സത്യമാണ്. അതിന്റെ പേരിലാണ് ഈ ചർച്ചകളൊക്കെ തുടങ്ങിയത്. ഏഴുവർഷം പിന്നിട്ടിട്ടും അക്കാര്യത്തിൽ അന്വേഷണം എന്തായി എന്ന് സർക്കാർ പറയണം. എന്നിട്ടുവേണം ഇന്നലെ സംഭവിച്ച കാര്യങ്ങൾ പറയാൻ.
ഇപ്പോൾ ആരൊക്കെയോ ചാനലുകളിലും മൈക്കുകിട്ടുമ്ബോഴും എന്തൊക്കെയോ പറയുന്നുണ്ട്. അഭിനയിക്കാൻ അവസരം കിട്ടാൻ ഹോട്ടൽ മുറികളിൽ അഞ്ചും ആറും തവണ പോകുന്നതെന്തിനാണ്? മോശം പെരുമാറ്റമുണ്ടായാൽ ആദ്യതവണതന്നെ വിലക്കണം. കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടതു പോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ടെന്നും മല്ലിക പറഞ്ഞു.