നർമ്മമുണ്ട് സസ്പെൻസുണ്ട് ഫാന്‍റസിയുണ്ട്; ‘എന്ന് സ്വന്തം പുണ്യാളൻ’ റിവ്യൂ വായിക്കാം

മനോഹരമായ ഹിൽ സ്റ്റേഷൻ കാഴ്ചകളും വിസ്മയിപ്പിക്കുന്ന ഫാന്‍റസി എലമെന്‍റും ഒപ്പം നർമ്മവും സസ്പെൻസുമൊക്കെയായി ഒരു കൊച്ചു ചിത്രം. അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, അനശ്വര രാജൻ ത്രയം ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രമായ ‘എന്ന് സ്വന്തം പുണ്യാളൻ’ എന്ന ചിത്രത്തെ അങ്ങനെ വിശേഷിപ്പിക്കാം. ചിലന്തിയാര്‍ പള്ളിയിലെ ഒരു പൊൻകുരിശിനെ ചുറ്റിപറ്റിയുള്ള നിഗൂഢതകളുമായി എത്തിയിരിക്കുന്ന ചിത്രം എല്ലാ പ്രേക്ഷകർക്കും പെട്ടെന്ന് കണക്ടാവുന്ന രീതിയിലാണ് നവാഗത സംവിധായകനായ മഹേഷ് മധു ഒരുക്കിയിരിക്കുന്നത്.

Advertisements

മൂവരും മത്സരിച്ചഭിനയിച്ചിരിക്കുന്ന ചിത്രം പ്രായഭേദമെന്യേ ഏവർക്കും ഏറെ രസകരമായി, ആസ്വദിച്ച് കണ്ടിരിക്കാവുന്നൊരു സിനിമയാണെന്നാണ് കണ്ടുകൊണ്ടിരുന്നപ്പോള്‍ അനുഭവപ്പെട്ടത്. മെസപ്പൊട്ടോമിയയിലെ ഒരു രാജാവും അദ്ദേഹത്തിന്‍റെ ഉടവാളും ഇലാഹി രാജവംശത്തിന്‍റെ കാണാകാഴ്ചകളും ഒക്കെയായി കൗതുകമുണർത്തുന്ന രീതിയിലാണ് സിനിമയുടെ തുടക്കം. പിന്നീട് കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് കഥയെത്തുകയാണ്. അവിടെ കിഴക്കേ പൊട്ടൻകുഴിയിൽ ചാക്കോയുടെ വീട് നിറയെ പെൺമക്കളാണ്. ഒരു ആൺകുട്ടിക്കുവേണ്ടി ചാക്കോയും ഭാര്യയും നടത്താത്ത നേർച്ചകാഴ്ചകളില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒടുവിൽ സിദ്ധ വൈദ്യൻ മുനിയാണ്ടി വൈദ്യരുടെ സ്പെഷ്യൽ ലേഹ്യം സേവിച്ചതോടെ കാത്തിരിപ്പിന് അവസാനമായി. ആറ്റുനോറ്റിരുന്ന് ഒരു ആൺതരി പിറന്നപ്പോൾ മകനെ സെമിനാരിയിൽ അയച്ച് പഠിപ്പിക്കാം എന്ന നേർച്ചയായിരുന്നു ചാക്കോയുടെ ഭാര്യ നേർന്നത്. അങ്ങനെ തോമസ് ചാക്കോ എന്ന കുട്ടി വളർന്ന് വലുതാകുന്നതും തുടർ സംഭവങ്ങളുമൊക്കെയായി ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എലമെന്‍റുകള്‍ എല്ലാമുണ്ട് ചിത്രത്തിൽ. രണ്ട് കാലഘട്ടങ്ങളെ സമർത്ഥമായി കൂട്ടിയിണക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുമുണ്ട്.സാംജി എം ആന്‍റണി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം നവാഗതനായ മഹേഷ്‌ മധുവാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ആദ്യ ശ്രമത്തിൽ തന്നെ ഫാമിലിയുടെ പള്‍സറിഞ്ഞ് സിനിമയൊരുക്കുന്നതിൽ മഹേഷ് വിജയിച്ചിട്ടുണ്ടെന്ന് പറയാം.

കോമഡിയോടൊപ്പം സസ്പെൻസും ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളും ഒക്കെ സമർത്ഥമായി ചിത്രത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ക്ലീൻ യു സർട്ടിഫിക്കറ്റോടെ എത്തിയിരിക്കുന്ന സിനിമയായതിനാൽ തന്നെ കുടുംബങ്ങളും കുട്ടികളും ചിത്രത്തെ നെഞ്ചോടുചേർക്കുന്നതായാണ് തിയേറ്ററിൽ ഇരുന്നപ്പോള്‍ അനുഭവപ്പെട്ടത്. ഫാ. തോമസ് ചാക്കോ എന്ന പള്ളീലച്ചൻ വേഷത്തിൽ ബാലു വർഗ്ഗീസ് മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഒപ്പം അർജുൻ അശോകൻ, അനശ്വര രാജൻ ഇവരുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റാണ്. തുടർച്ചയായി വേറിട്ട വേഷങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന അർജുൻ അശോകൻ ഇക്കുറിയും പതിവ് തെറ്റിച്ചിട്ടില്ല.

ഒപ്പം ബൈജു, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്‍റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റെണദീവ് ഒരുക്കിയിരിക്കുന്ന മനോഹരമായ ദൃശ്യങ്ങളും സാം സിഎസിന്‍റെ മനസ്സിൽ കയറുന്ന സംഗീതവും സോബിൻ സോമന്‍റെ ചിത്ര സംയോജനവും അനീസ് നാടോടിയുടെ കലാസംവിധാനവുമൊക്കെ സിനിമയുടെ ആകർഷണ ഘടകങ്ങളാണ്. തീർച്ചയായും കുടുംബങ്ങൾക്കുള്ളൊരു വിഷ്വൽ ട്രീറ്റ് തന്നെയാണ് എന്ന് സ്വന്തം പുണ്യാളൻ എന്ന് നിസ്സംശയം പറയാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.