കോട്ടയം: മണർകാട് ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം. യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ മണർകാട് പള്ളിയ്ക്കു മുന്നിലെ ജംഗ്ഷനിലായിരുന്നു അപകടം. പള്ളിക്കത്തോട് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലാൽ ബ്രദേഴ്സ് ബസാണ് അപകടത്തിനിടയാക്കിയത്. മുന്നിൽ പോകുകയായിരുന്ന സ്കൂട്ടർ പെട്ടന്ന് വെട്ടിച്ചപ്പോൾ ബസിനു മുന്നിൽ പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിലേയ്ക്കു മാറ്റി. അപകടത്തെ തുടർന്ന് മണർകാട് പള്ളി റോഡിൽ ഗതാഗത തടസവും ഉണ്ടായി.
Advertisements




