തൃക്കരിപ്പൂർ:
മുതിർന്ന പത്രപ്രവർത്തകനും, മുസ്ലിം ലീഗ് നേതാവുമായ വി.ടി. ഷാഹുൽ ഹമീദ് (74) ഉടുമ്പുന്തലപുനത്തിലുള്ള മകളുടെ വസതിയിൽ ഇന്ന് വൈകിട്ട് 6.30 മണിയോടെ മരണപ്പെട്ടു
1970 മുതൽ” ചന്ദ്രികയിലൂടെയാണ് പത്രപ്രവർത്തനം തുടങ്ങിയത് നീണ്ട അമ്പത്തിനാല് വർഷവും ചന്ദ്രിക പത്രത്തിന്റെ പ്രതിനിധിയായി തൃക്കരിപൂർ, പയ്യന്നൂർ റിപ്പോർട്ടായും .ചന്ദ്രികയുടെ കണ്ണൂർ ബ്യൂറോയിലും പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രികയുടെ കണ്ണൂർ ബ്യൂറോയിൽ പ്രവർത്തിക്കുന്നതിനിടെ മലയാളമനോരമയിലേക്ക് മാറിയെങ്കിലും സി.എച്ച്.മുഹമ്മദ് കോയയുടെ ആവശ്യപ്രകാരം ചന്ദ്രികയിൽ തന്നെ തിരിച്ചെത്തി. മരണം വരെ അത് തുടരുകയും ചെയ്തു അത് കൊണ്ട് തന്നെ വി.ടി.യെ ചന്ദ്രിക ശാഹു എന്ന പേരിലാണ് നേതാക്കൾക്കും, ഉദ്യോഗസ്ഥർക്കിടയിലും അറിയപ്പെടുക. ചന്ദ്രികയുടെ ലേബലിൽ വികസന വിഷയത്തിൽ വലിയ ഇടപെടൽ നടത്തി ഉടുമ്പുന്തലയിലും പരിസരപ്രദേശങ്ങളിലും നിരവധി വികസനങ്ങൾ എത്തിക്കൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇ അഹമ്മദ് സാഹിബിന്റെ ഇഷ്ട തോഴനായിരുന്നു.
പത്രപ്രവർത്തനത്തോടൊപ്പം രാഷ്ട്രീയ പ്രവർത്തനത്തിൽ മുൻ നിരയിൽ നിന്ന വി.ടി. മുസ്ലിം ലീഗിന്റെ ജില്ലാ കൗൺസിൽ അംഗമാണ് ഇപ്പോൾ . തൃക്കരിപ്പൂർ പഞ്ചായത്ത്, പയ്യന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സിക്രട്ടറിയും എസ്.ടി.യുവിന്റെ അവിഭക്ത കണ്ണൂർ ജില്ലാ സിക്രട്ടറിയും ആയിട്ടുണ്ട്. തൃക്കരിപൂർ ഗ്രാമ പഞ്ചായത്ത് ഭാണ സമിതിയിൽ തുടർച്ചയായി 10 വർഷ മുണ്ടാവുകയും അതിൽ 5 വർഷക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായിരുന്നു.
തൃക്കരിപ്പൂർ പ്രസ്സ് ഫോറം പ്രസിഡന്റ്, പയ്യന്നൂർ പ്രസ്സ് ഫോറം സിക്രട്ടറി, കെ ജെ യു തൃക്കരിപ്പൂർ മേഖല പ്രസിഡൻ്റ, ഉടുമ്പുന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
തട്ടിൽ മൂസ ഹാജിയുടെയും, കദീജയുടെയും മൂത്ത മകനായി 1950 ൽ വൾവക്കാട് പടിഞ്ഞാറെ പുരയിലാണ് ജനനം.
ഭാര്യ എൻ.പി. മറിയുമ്മ
മക്കൾ മുഹമ്മദലി, നിസാർ ( ദുബൈ). ഫാതിമ, റഷീദ.
മരുമക്കൾ : അബ്ദുൾ കാദർ ഉടുമ്പുന്തല, അബ്ദുള്ള വടക്കുമ്പാട്, സഫിയ മാടക്കാൽ, ബസ് മത്ത് രാമന്തളി.
ഇബ്റാഹിം (ബി. കെ.എം. ഹോസ്പിറ്റൽ പയ്യന്നൂർ, പരേതയായ സുഹ്റ
ഖബറടക്കം രാവിലെ 9. മണിക്ക് ഉടുമ്പുന്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
മുതിർന്ന പത്രപ്രവർത്തകനും മുസ്ലിം ലീഗ് നേതാവുമായ വി.ടി. ഷാഹുൽ ഹമീദ്
![IMG-20250207-WA0251](https://jagratha.live/wp-content/uploads/2025/02/IMG-20250207-WA0251-696x492.jpg)
Advertisements