മമ്മൂട്ടിയും മോഹൻലാലും; മലയാളത്തിലെ മുൻ നിര സംവിധായകർ; എംടിയുടെ മനോരഥങ്ങൾ റിലീസിന്

കൊച്ചി: എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കി മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ഒൻപത് സിനിമകളുടെ സമാഹാരം ഏറെ കാത്തിരിപ്പിനുശേഷം പ്രേക്ഷകരിലേക്ക്. സീ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഓണക്കാലത്ത് പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ ട്രെയ്‌ലർ ലോഞ്ച് എം.ടി.യുടെ ജന്മദിനമായ 15-ന് കൊച്ചിയിൽ നടക്കും.

Advertisements

മനോരഥങ്ങൾ എന്ന് എം.ടി. പേരിട്ട ഈ ചിത്രസഞ്ചയം ഓരോ സിനിമയായി ഒ.ടി.ടി.യിൽ കാണാനാകും. പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എന്ന സിനിമയിൽ മോഹൻലാലാണ് നായകൻ. ‘ശിലാലിഖിത’ത്തിന്റെ സംവിധാനവും പ്രിയൻ ആണ്. ബിജുമേനോൻ ആണ് ഇതിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്. എം.ടി.യുടെ ആത്മകഥാംശങ്ങളുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷെർലക്ക് എന്ന വിഖ്യാത ചെറുകഥയുടെ ദൃശ്യരൂപത്തിന് പിന്നിൽ മഹേഷ് നാരായണൻ-ഫഹദ്ഫാസിൽ കൂട്ടുകെട്ടാണ്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന ‘അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരഭിനയിച്ച ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്തു. പാർവതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകൻ ശ്യാമപ്രസാദ് ആണ്. കടൽക്കാറ്റ് എന്ന സിനിമ രതീഷ് അമ്ബാട്ട് ഇന്ദ്രജിത്തിനെയും അപർണബാലമുരളിയെയും പ്രധാനകഥാപാത്രങ്ങളായി ഒരുക്കി. ഇവർക്കൊപ്പം എം.ടി.യുടെ മകൾ അശ്വതിയും സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. വില്പന എന്ന സിനിമയാണ് അശ്വതി സംവിധാനം ചെയ്തത്. അസിഫ് അലിയും മധുബാലയുമാണ് പ്രധാനവേഷങ്ങളിൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.