ന്യൂസ് ഡെസ്ക് : മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മലയാളികളുടെ പ്രിയനടി ജലജ. താൻ മമ്മൂക്കയെക്കാള്‍ സീനിയറായ താരമാണെന്ന് ജലജ പറഞ്ഞു.എങ്കിലും അദ്ദേഹം ഇപ്പോഴും ഹീറോയും ചെറുപ്പക്കാരനും ആണെന്നും, നമുക്കുള്ള മികച്ച നടനാണെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ജലജ പറഞ്ഞു.
ജലജയുടെ വാക്കുകൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മമ്മൂട്ടിയുടെ കൂടെ കുറെ സിനിമകള്‍ ഞാൻ ചെയ്തിട്ടുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാൻ പുള്ളിയെക്കാള്‍ സീനിയര്‍ ആണ്. ഞാൻ പടം ചെയ്തു കുറച്ചു കഴിഞ്ഞപ്പോഴാണ് മമ്മൂക്ക പടങ്ങള്‍ ചെയ്തു തുടങ്ങുന്നത്. ഞാനും അന്ന് ന്യൂ ഫേസ് ആണ്. പുള്ളിയും ന്യൂ ഫേസ് ആണ്. അതുകൊണ്ടുതന്നെ പരസ്പരം നല്ല നല്ല പിന്തുണ ആയിരുന്നു. കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നല്ല സപ്പോര്‍ട്ട് നല്കുന്ന ആര്‍ട്ടിസ്റ്റായിരുന്നു.
അന്നും ഇന്നും അദ്ദേഹത്തിനു മാറ്റങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍, ഓരോ ആര്‍ട്ടിസ്റ്റും പതിയെ മെച്ചപ്പെട്ടു വരുന്നവരാണ്. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം നമ്മുടെ ആദ്യ പടം ഇപ്പോള്‍ കാണുമ്ബോള്‍ കുറച്ചുകൂടി ചെയ്യാമായിരുന്നല്ലോ എന്ന ചിന്ത വരും. പുള്ളി അങ്ങനെ ഒരുപാട് പടങ്ങള്‍ ചെയ്തുവന്ന ആളാണ്. അത്രയും എക്സ്പീരിയൻസ് ഉണ്ട്. ഞാൻ ഒരു 25 വര്‍ഷത്തോളം ബ്രേക്ക് എടുത്തു മാറിനിന്ന ആളാണ്. ഇന്നും ഹീറോയായി ചെറുപ്പക്കാരനായി ഇരിക്കുന്ന ആളാണ്. മമ്മുക്ക നമുക്കുള്ള ഏറ്റവും നല്ല നടനാണ്.