മുവി ഡെസ്ക്ക് : മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് കണ്ണൂര്‍ സ്ക്വാഡ്. എസ് ഐ ജോര്‍ജ് മാര്‍ട്ടിൻ എന്ന പൊലീസുകാരനായാണ് മമ്മുട്ടി സിനിമയില്‍ എത്തുന്നത്.സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തില്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡിന്‍റെ മറുപടിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടിയുടെ കഥാപാത്രം ജോര്‍ജ് മാര്‍ട്ടിന്‍ പാവങ്ങളുടെ ജയിംസ് ബോണ്ടാണെന്നാണ് റോബിന്‍ പറഞ്ഞത്. അണ്ടര്‍ കവര്‍ ഏജന്‍റായ മമ്മൂട്ടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്നും റോണി പറഞ്ഞു. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റോണിയുടെ പ്രതികരണം.
യവനിക മുതല്‍ കണ്ണൂര്‍ സ്‌ക്വാഡ് വരെ ഇരുപതോളം പൊലീസ് വേഷങ്ങളില്‍ മമ്മൂട്ടി മലയാള സിനിമയില്‍ എത്തിയിട്ടുണ്ട്. കണ്ണൂര്‍ സ്‌ക്വാഡിന്റെ ട്രെയിലര്‍ എത്തിയതുമുതല്‍ ഉണ്ടയിലെ മണി സാറിന്റെ മാനറിസങ്ങള്‍ ഉണ്ടെന്ന് തരത്തില്‍ വ്യാക്യാനങ്ങള്‍ ഉടലെടുത്തിരുന്നു.”കഥാപാത്രങ്ങളുടെ ജോലികളില്‍ സാമ്യതകളുണ്ടായാലും അതിനപ്പുറത്തേക്ക് അവ തമ്മില്‍ യാതൊരു ബന്ധവുമില്ല. കഥകള്‍ മാറും. യഥാര്‍ത്ഥ കഥയ്‌ക്കൊപ്പം ഫിക്ഷനും ചേര്‍ത്താണ് കണ്ണൂര്‍ സ്‌ക്വാഡ് ഒരുക്കിയിരിക്കുന്നത്.” എന്നായിരുന്നു ആ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. കേരളത്തില്‍ സിനിമയുടെ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ്. ചിത്രത്തില്‍ കിഷോര്‍കുമാര്‍,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അര്‍ജുൻ രാധാകൃഷ്‌ണൻ, ദീപക് പരമ്ബോള്‍, ധ്രുവൻ, ഷെബിൻ ബെൻസണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗാം, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.