കോമഡികളിലൂടെ മലയാളികളെ ചിരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നടനും അവതാരകനും ആണ് രമേഷ് പിഷാരടി. രമേഷ് പിഷാരടിയുടെ കഥകളും രസകരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ രമേഷ് പിഷാരടി പങ്കുവയ്ക്കുന്ന ഫോട്ടോയുടെ ക്യാപ്ഷനുകൾക്ക് വരെ ആരാധകർ ഏറെയാണ്.
ഈ അടുത്തകാലത്തായി മമ്മൂട്ടിയുടെ കൂടെയുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. ഇതിനെക്കുറിച്ച് പിഷാരടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“മമ്മൂക്ക വേണ്ടന്ന് പറഞ്ഞാൽ പോലും ചിലപ്പോൾ ഞാൻ കൂടെ പോകും. ഇതിനെ ആത്മബന്ധം എന്നൊന്നും പറയാനാകില്ല. കൊവിഡ് സമയത്തും അല്ലാതെയും ഗാനഗന്ധർവ്വൻ ചെയ്ത സമയത്തിനും ശേഷം അല്പം കൂടി അദ്ദേഹത്തിനടുത്തേക്ക് പോകാൻ പറ്റുന്നു എന്നുള്ളത് മാത്രമെ ഉള്ളൂ. മമ്മൂക്ക വരണ്ട എന്ന് പറഞ്ഞാൽ എനിക്ക് പോകാൻ പറ്റില്ല. അങ്ങനെ പറയിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം എനിക്ക് ഉണ്ടല്ലോ”, എന്നാണ് രമേഷ് പിഷാരടിപറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് പിഷാരടിയുടെ വെളിപ്പെടുത്തൽ.
അതേസമയം, മാളികപ്പുറം ആണ് രമേഷ് പിഷാരടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഉണ്ണി മുകുന്ദൻ നായികനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു ശശി ശങ്കറാണ്. ‘പഞ്ചവര്‍ണതത്ത’യാണ് രമേഷ് പിഷാരടി സംവിധാനം ചെയ്‍ത ആദ്യ ചിത്രം. ‘നോ വേ ഔട്ട് എന്ന ചിത്രത്തില്‍ നായകനായും രമേഷ് പിഷാരടി അടുത്തിടെ അഭിനയിച്ചിരുന്നു.