സിനിമ ഡസ്ക് : മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് സംവിധായകൻ വൈശാഖ് ഒരുക്കുന്ന “ടർബോ” മെയ് 9ന് തിയറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ട്. ഒരു മാസ് ആക്ഷൻ കോമഡി ചിത്രമായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഏകദേശം നൂറിലധികം ദിവസം ആയിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുനിന്നത്. ഒരുപാട് കാലങ്ങൾക്ക് ശേഷമുള്ള മമ്മൂക്കയുടെ മാസ് കഥാപാത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും വമ്പൻ താര നിരയാണ് ചിത്രത്തിൽ ഉള്ളത്. സുനിൽ, രാജ് ബി ഷെട്ടി,തുടങ്ങി വമ്പൻ താരതയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോക്കിരിരാജ,മധുരരാജ, എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. വെക്കേഷൻ കാലം കൂടി ആയതുകൊണ്ട് തീയറ്ററുകളിലേക്ക് കൂടുതൽ ജനപ്രവാഹം എത്തും എന്ന് കരുതി തന്നെയാണ് പല വമ്പൻ സിനിമകളും മെയ് മാസത്തിൽ റിലീസിന് ഒരുങ്ങുന്നത്. മമ്മൂട്ടി കമ്പനിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.