തുടർ വിജയ പ്രതീക്ഷയിൽ മമ്മൂട്ടിയുടെ കാതലും, നൻപകൽ നേരത്ത് മയക്കവും

കൊച്ചി: റോഷാക്കിന്റെ വിജയത്തിനു പിന്നാലെ തുടർ വിജയ പ്രതീക്ഷയിൽ സിനിമാ പോസ്റ്ററുകൾ ഷെയർ ചെയ്ത്് മെഗാ താരം മമ്മൂട്ടി. കാതൽ, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് താരം ഷെയർ ചെയ്തത്.

Advertisements

മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന ‘കാതൽ’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ നടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ കാതലിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് സോഷ്യൽ മീഡിയയിലും ട്വിറ്ററിലും തരംഗമായിരുന്നു. പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി ചിത്രത്തെയും മമ്മൂട്ടി കമ്പനിയെയും കാതലിന്റെ ഇതുവരെയുള്ള ഗംഭീര ഒരുക്കത്തെയും പ്രശംസിച്ചു സൂര്യയും ട്വീറ്റ് ചെയ്തിരുന്നു.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.

തിരക്കഥ ആദർഷ് സുകുമാരൻ, പോൾസൺ സ്‌കറിയ. സംഗീതം മാത്യൂസ് പുളിക്കൻ, വസ്ത്രലങ്കാരം സമീറാ സനീഷ്, മേക്ക് അപ്പ് അമൽ ചന്ദ്രൻ, പി.ആർ.ഓ പ്രതീഷ് ശേഖർ.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

2021ൽ നവംബർ 7ന് വേളാങ്കണ്ണിയിൽ വച്ചായിരുന്നു ‘നൻപകൽ നേരത്ത് മയക്കത്തി’ന്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ പ്രധാന ലൊക്കേഷൻ പഴനിയാണ്. തമിഴ്‌നാട്ടിലാണ് മുഴുവൻ സിനിമയും ചിത്രീകരിച്ചത്.

അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘അമര’ത്തിനു ശേഷം അശോകൻ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്. എസ് ഹരീഷിൻറേതാണ് രചന. ഛായാഗ്രഹണം തേനി ഈശ്വർ, എഡിറ്റിംഗ് ദീപു ജോസഫ്, വസ്ത്രാലങ്കാരം മെൽവി. ജെ.

ഈ രണ്ട് ചിത്രങ്ങളുടെ പോസ്റ്റർ ഒന്നിച്ച് ഷെയർ ചെയ്തതിനു പിന്നാലെ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം ക്രസ്റ്റഫറിന്റെ പോസ്റ്ററും മമ്മൂട്ടി ഫോസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.