പ്രാധാനമന്ത്രിയുടെ 74-ാം പിറന്നാള്‍; ആശംസകൾ നേർന്ന് മമ്മൂട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് നടൻ മമ്മൂട്ടി. 74-ാം ജന്മദിനം ആഘോഷിക്കുന്ന നരേന്ദ്രമോദിക്ക് ലോക നേതാക്കളും കലാ-കായിക സാംസ്കാരിക രംഗത്തെ പ്രമുഖരും പിറന്നാള്‍ ആശംസകള്‍ നേർന്ന് രംഗത്ത് വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് നടൻ മമ്മൂട്ടി പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്നത്.

Advertisements

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്‍’ എന്നാണ് നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. #HappyBdayModiji എന്ന ഹാഷ്ടാഗ് എക്സില്‍ ഇപ്പോള്‍ ട്രെൻഡിങ് ആണ്. മമ്മൂട്ടിയുടെ ആശംസകള്‍ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് സംവിധായകൻ ജൂഡ് ആന്റണി പങ്കുവെച്ച വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രധാനമന്ത്രിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും ആയുസ്സും ആരോഗ്യവും അദ്ദേഹത്തിന് നേരുന്നുവെന്നും വീഡിയോയില്‍ ജൂഡ് പറയുന്നു.

Hot Topics

Related Articles