മമ്മൂട്ടി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ടര്‍ബോ. കേരളത്തില്‍ നിന്ന് ആകെ 11 കോടിയോളം രൂപ ടര്‍ബോ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 024ല്‍ കേരളത്തില്‍ നിന്നുള്ള റിലീസ് കളക്ഷനില്‍ ടര്‍ബോ ഒന്നാമതായിരുന്നു. മലൈക്കോട്ടൈ വാലിബനെ വീഴ്‍ത്തി 6.25 കോടി രൂപയിലധികം കേരള ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു മമ്മൂട്ടിയുടെ ടര്‍ബോ. മമ്മൂട്ടി നായകനായ ടര്‍ബോയുടെ ആഗോള കളക്ഷനിലും കുതിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് പ്രതീക്ഷ.
മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ രണ്ടാം സ്ഥാനത്തായി. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ മൂന്നാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംവിധാനം വൈശാഖാണ് നിര്‍വഹിച്ചിരിക്കുന്നത്. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്ബോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്ബനിയുടെ ബാനറിലാണ്.