മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് നടൻ വിജയ രാഘവൻ. അത് നടനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും വിജയരാഘവൻ. പൂക്കാലം സിനിമയുമായി ബന്ധപ്പെട്ട് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിജയരാഘവൻ ഇക്കാര്യം പറഞ്ഞത്.
“വെനീസിലെ വ്യാപാരി എന്ന സിനിമ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ്, ഞാനതിൽ വയസൻ വേഷത്തിലാണ് എത്തുന്നത്. ഞാൻ മമ്മൂട്ടിയെ മമ്മൂസ് എന്നാ വിളിക്കുന്നത്. ‘ഇയാൾക്കി വയസൻ വേഷം ചെയ്യാൻ എന്താ ഇത്ര താല്പര്യം. അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ’ എന്നാണ് ആ സമയത്ത് മമ്മൂസ് എന്നോട് ചോദിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഞാൻ പറഞ്ഞു എനിക്കതാണ് ഇഷ്ടമെന്ന്. ശേഷം നിങ്ങടെ അച്ഛനായിട്ട് അഭിനയിക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ട് ചിരിക്കുകയാണ് മമ്മൂസ് ചെയ്തത്”, എന്ന് വിജയരാഘവൻ പറയുന്നു.
ഗണേഷ് രാജ് രചനയും സംവിധാനവും നിര്വ്വഹിച്ചഗണേഷ് രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പൂക്കാലത്തിൽ നൂറു വയസുകാരനായാണ് വിജയ രാഘവൻ എത്തുന്നത്. ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.