സിനിമാ ഡെസ്ക്
മയക്കുമരുന്നിന്റെ പശ്ചാത്തലത്തിൽ അസാധാരണമായ ആക്ഷൻ ത്രില്ലറുകളിലൂടെ സിനിമാറ്റിക് യൂണിവേഴ്സ് ചെയ്തു കൊണ്ടിരിക്കുന്ന ലോകേഷ് കനകരാജിന്റെ ഒരു സിനിമയിലെങ്കിലും അഭിനയിക്കാൻ ആഗ്രഹിക്കാത്ത നടന്മാർ തെന്നിന്ത്യയിൽ വിരളമാണ്.
വിജയ്, കാർത്തി, രജനീകാന്ത്, ഫഹദ് ഫാസിൽ, നരേൻ, വിജയ് സേതുപതി ഒക്കെയാണ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ നടന്മാർ. കൂലി എന്ന സിനിമയിലൂടെ രജനീകാന്തും ഇതിന്റെ ഭാഗമാകുമ്ബോൾ എൽസിയുവിന്റെ ഭാഗമാകാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയാണ്. ലോകേഷിന്റെയും രജനികാന്തിന്റെയും ‘കൂലി’യുടെ ഭാഗമാകുമെന്ന് നേരത്തെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേക്കുറിച്ച് പ്രതികരിക്കുമ്ബോഴാണ് മമ്മൂട്ടി സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാൻ സന്നദ്ധത പ്രകടിപ്പിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ: ദി കോർ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുകൾക്കിടെ, ലോകേഷ് കനകരാജിന്റെ ‘കൂലി’യുടെ ഭാഗമാകുമോ എന്ന് മമ്മൂട്ടിയോട് ചോദ്യം ഉയർന്നിരുന്ന. ഇതിന് ‘കൂലി’യുടെ നിർമ്മാതാക്കൾ ചിത്രത്തിലെ ഒരു വേഷത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നായിരുന്നു നടന്റെ പ്രതികരണം.
എന്നാൽ ‘കൂലി’യുടെ ടീമിന് എപ്പോൾ വേണമെങ്കിലും തന്നെ സമീപിക്കാമെന്നും തന്നെ എൽസിയുവിലേക്ക് ക്ഷണിക്കാനുള്ള വാതിലുകൾ തുറന്നിട്ടിരിക്കുക യാണെന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം മലയാളത്തിലെ ബിഗ് ‘എമ്മു’കളായ മോഹൻലാലും മമ്മൂട്ടിയും വരാനിരിക്കുന്ന ഏതെങ്കിലും പ്രോജക്ടുകളിൽ എൽസിയുവിന്റെ ഭാഗമാകുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. രാഘവ ലോറൻസ് നായകനാകുന്ന ‘ബെൻസ്’ എന്ന പേരിൽ എൽസി യുവിൽ നിന്ന് മറ്റൊരു സിനിമ ലോകേഷ് അവതരിപ്പിച്ചു. ഒരു കാരണമുള്ള യോദ്ധാവാണ് ഏറ്റവും അപകടകാരിയായ സൈനികൻ എന്നായിരുന്നു ലോകേഷിന്റെ ട്വീറ്റ്.