കൊച്ചി: മംമ്ത മോഹന്‍ദാസ്, സുരേഷ് ഗോപി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ വിവാദ ചിത്രമായിരുന്നു ലങ്ക. ചിത്രത്തില്‍ മംമ്ത കുറച്ച് ഗ്ലാമറസ് ആയിട്ടായിയുരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. ഒപ്പം നായകനൊപ്പമുള്ള ഇന്റിമേറ്റ് സീനുകളും വിവാദങ്ങള്‍ക്ക് കാരണമായി. ലങ്കയും അതിനോടനുബന്ധിച്ചുണ്ടായ വിവാദങ്ങളും തന്റെ ജീവിതത്തെ എങ്ങനെയൊക്കെയാണ് ബാധിച്ചതെന്ന് തുറന്നു പറയുകയാണ് നടി ഇപ്പോള്‍. വിവാദങ്ങള്‍ വന്നപ്പോള്‍ കുറച്ച് കാലം താന്‍ മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നുവെന്നും, ആളുകള്‍ തന്നെയും കുടുംബത്തെയും ജീവിക്കാന്‍ വിട്ടില്ലെന്നും മംമ്ത പറയുന്നു. ഇന്ത്യാഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്.
‘ലങ്ക കഴിഞ്ഞ് ഞാന്‍ മലയാളത്തില്‍ നിന്ന് പോയി. ആളുകള്‍ എന്നെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കുന്നില്ല. മാഗസിനില്‍ ഒരു കാര്യം പ്രിന്റ് ചെയ്ത് വന്നാല്‍ പിന്നെ ആ മാഗസിന് എല്ലാ വീടുകളിലും ഉണ്ടാവും. അങ്ങനെയായിരുന്നു അന്ന്. അടുത്ത വാര്‍ത്തയ്ക്ക് ഒരു മാസം കാത്തിരിക്കണം. അങ്ങനെ ഓടിയ ഓട്ടമാണ് കേരളത്തില്‍ നിന്ന്’, മംമ്ത പറഞ്ഞു. എന്നാല്‍ ഇന്നത്തെ യുവ തലമുറയ്ക്ക് ഇത്തരം വിവാദങ്ങള്‍ക്ക് ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും മംമ്ത പറയുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ‘ലൈവ്’ ആണ് മംമ്തയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയ വാര്യര്‍, ഷൈന്‍ ടോം ചാക്കോ, സൗബിന് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘മഹേഷും മാരുതിയും’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ.