ഇൻ്റർനെറ്റ് ഡാർക്ക് വെബ് വഴി എത്തിച്ച ലക്ഷങ്ങളുടെ അതി മാരക മയക്കുമരുന്നായ എം.എം.ഡി.എയുമായി യുവാവ് അറസ്റ്റിൽ

ഇൻ്റർനെറ്റ് ഡാർക്ക് വെബ് വഴി അതി മാരക ലഹരിമരുന്നായ എം.ഡി.എം.എ (എം.ഡി എം.എ.എക്സ്റ്റസി പിൽസ് ഒറിജിനൽ)യുമായി യുവാവ് പിടിയിൽ. കാസറഗോഡ് കുഡ് ലു ഏരിയാൽ ചേരങ്കൈ മർ സൂക്ക് മൻസിലിൽ
സി.എഫ്.മുഹമ്മദ് മർസൂക്കിനെ (28)യാണ് പിടികൂടിയത്.

Advertisements

കാസറഗോഡ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.അജിത്കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.വിഷ്ണു പ്രസാദ്, രഞ്ജിത്, എ.എസ്.ഐ.വിജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, രഞ്ജിത്ത് ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാത്രിയിൽ കാസറഗോഡ് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ നിന്നാണ് യുവാവ് ലക്ഷങ്ങളുടെ ലഹരിമരുന്നുമായി പിടിയിലായത്. ഇയാളിൽ നിന്നും അതി മാരകമായ 48 ഗ്രാം എം.ഡി.എം.എ.എക്സ്റ്റസി പിൽസ് പോലീസ് കണ്ടെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇൻറർനെറ്റ് വഴി വിദേശത്ത് നിന്നും വിൽപനക്കായി എത്തിച്ചതാണെന്നാണ് പോലീസിൻ്റെ നിഗമനം. വിപണിയിൽ രണ്ട് ലക്ഷം രൂപയോളം വിലവരും. ലോഡ്ജിൽ പോലീസ് റെയ്ഡിനെത്തുമ്പോൾ
ഇയാൾ ബീഡി വലിച്ചുകൊണ്ടിരിക്കുകയായിരുന്നു. സംശയം തോന്നി മുറി പരിശോധിച്ചപ്പോഴാണ്  എം.ഡി.എം.എ.പോലീസ് കണ്ടെത്തിയത്. തുടർന്ന് യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് വൻ ലഹരി മാഫിയയിലെ കണ്ണിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഹരിമരുന്ന് റാക്കറ്റിലെ രണ്ടു പേരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles