പന്തളത്ത് സ്വന്തം കടമുറിക്കുള്ളില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും

പത്തനംതിട്ട: പന്തളത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം മുടിയോര്‍ക്കോണം ചക്കാലക്കിഴക്കേതില്‍ സൈമണെയാണ് സ്വന്തം കടമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൈമണെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.

Advertisements

പന്തളം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി, അന്വേഷണം ആരംഭിച്ചു. പന്തളം എസ്.ഐ വേണുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Hot Topics

Related Articles