യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി; കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിലുള്ള വിദ്വേഷം

തൃശൂര്‍: തൃശൂരില്‍ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി. തൃശൂര്‍ ചേര്‍പ്പില്‍ മുത്തുള്ളി സ്വദേശി കെ.ജെ.ബാബു ആണ് കൊല്ലപ്പെട്ടത്. ബാബുവിന്റെ സഹോദരന്‍ പ്രതി കെ.ജെ.സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബാബു മദ്യപിച്ച് ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്നു സാബു പൊലീസിനോട് പറഞ്ഞു. ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ കൈ പുറത്ത് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചു.

Hot Topics

Related Articles