ലണ്ടൻ : മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുളള തിരിച്ചുവരവ് താന്‍ ആഗ്രഹിച്ചതു പോലെ ആയിരുന്നില്ലെന്ന് വെളുപ്പെടുത്തി ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബ. 2011-12 കാലയളവില്‍ യുണൈറ്റഡ് താരമായിരുന്ന പോഗ്ബ 2016ലാണ് ഓള്‍ഡ് ട്രാഫോഡിലേക്ക് തിരിച്ചെത്തിയത്. ഈ ഇക്കഴിഞ്ഞ ട്രാന്‍സ്ഫറിലാണ് പോഗ്ബ തന്റെ മുന്‍ ക്ലബ്ബായിരുന്ന യുവന്റസിലേക്ക് കൂടുമാറിയത്. 2016ല്‍ 97 ദശലക്ഷം യുഎസ് ഡോളറിനാണ് ടൂറിനില്‍ നിന്ന് പോഗ്ബയെ യുണൈറ്റഡ് മാഞ്ചസ്റ്ററിലെത്തിച്ചത്. എന്നാല്‍ പരുക്കിന്റെയും മോശം ഫോമിന്റെയും പിടിയിലായിരുന്നു ഫ്രഞ്ച് താരം.
‘യുവന്റസിലേക്ക് തിരിച്ചുപോകാനുളള തീരുമാനം എടുത്തത് എന്റെ ഹ്യദയമാണെന്ന് ചിന്തിക്കാനും പറയാനുമാണ് എനിക്ക് ഇഷ്ടം. ഇങ്ങോട്ട് തിരിച്ചുവരാനുളള ക്യത്യമായ സമയം അതായിരുന്നുവെന്ന് എനിക്ക് തോനുന്നു. മാഞ്ചസ്റ്ററിലെ കഴിഞ്ഞ മൂന്ന് വര്‍ഷം പരുക്കിന്റെ പിടിയിലും ഞാന്‍ ആഗ്രഹിച്ചതുപോലെയും ആയിരുന്നില്ല. ഇത് ഒരു രഹസ്യമല്ല,’ പോഗ്ബ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘കഴിഞ്ഞ രണ്ട് വര്‍ഷമായി യുവന്റസ് സീരി എ നേടിയിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരെയും സംബന്ധച്ചിടത്തോളം വലിയ ഒരു വെല്ലുവിളിയായിരുന്നു. അതുപോലെ യഥാര്‍ത്ഥമായ സ്ഥാനം തിരിച്ചുപിടിക്കാനുളള ക്യത്യമായ സമയവും ഇതായിരുന്നു. യുവന്റസ് ജേഴ്സി എത്ര പ്രധാനമുളളതാണെന്ന് എനിക്കറിയാം. ഈ ജേഴസിയില്‍ എന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നു. ടീമുമായുളള വളരെ നല്ല ബന്ധം ടൂറിനില്‍ നിന്ന് പോയെങ്കിലും ഞാന്‍ സൂക്ഷിച്ചിരുന്നു. മികച്ച പരിശ്രമങ്ങളിലൂടെ എനിക്ക് വേണ്ടി ശക്തമായി തിരിച്ചുത്തുകയാണ് മടങ്ങിവരവിന്റെ ലക്ഷ്യം,’ പോഗ്ബ വ്യക്തമാക്കി.
യുവന്റസില്‍ തിരിച്ചെത്തിയെങ്കിലും ആദ്യ മത്സരം കളിക്കുവാന്‍ പോഗ്ബക്കായ്യില്ല. സീസണ് മുന്നോടിയായുളള പരിശീലനത്തിനിടെ കാല് മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന വിശ്രമത്തിലാണ് താരം. പരുക്കില്‍ നിന്ന് മുക്തനാകാത്തതിനാല്‍ പോഗ്ബക്ക് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. യുവന്റസിലെ ആദ്യ കാലയളവില്‍ 124 മത്സരങ്ങളില്‍ നിന്ന് 28 ഗോളും ഫ്രഞ്ച് താരം നേടിയിട്ടുണ്ട്.