കോട്ടയം : പുതുപ്പള്ളി മാങ്ങാനം ഭാഗത്ത് വൈദ്യുതി മുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞതായി പരാതി. പുതുപ്പള്ളി വൈദ്യുതി സെക്ഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് കനത്ത മഴയെ തുടർന്ന് വൈദ്യുതി മുടങ്ങിയത്. ഇതോടെ പ്രദേശമാകെ ഇരുട്ടിലായിരിക്കുകയാണ്. വിജയപുരം പഞ്ചായത്തിലെ രണ്ട് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്താണ് ഇപ്പോൾ വൈദ്യുതി മുടങ്ങിയിരിക്കുന്നത്. കെ.എസ്.ഇ.ബി ഓഫിസ് അധികൃതരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി. ജാഗ്രത ന്യൂസ് ലൈവിന്റെ അറിയിപ്പ് കണ്ടാണ് നാട്ടുകാർ വിവരം അറിയിച്ചത്.
Advertisements