മാനന്തവാടിയിൽ 10 ലിറ്റർ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ; പരിശോധന ശക്തമാക്കി എക്സൈസ്

മാനന്തവാടി: പത്ത് ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറുകാട്ടൂര്‍ കൊയിലേരി കൊട്ടാംതടത്തില്‍ വീട്ടില്‍ കുട്ടന്‍ (43) എന്നയാളെയാണ് കൊയിലേരി ഭാഗത്ത് നിന്നും മാനന്തവാടി എക്‌സൈസ് പിടികൂടിയത്. അബ്കാരി ആക്‌ട് പ്രകാരം കേസെടുത്ത എക്സസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ടി. യേശുദാസന്‍, ഗ്രേഡ് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സുനില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ടി.കെ രാമചന്ദ്രന്‍, കെ. ചന്തു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.ഒ. അജ്ഞു ലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Advertisements

എക്‌സൈസും പോലീസും പ്രദേശത്തെ മറ്റു ലഹരി ഇടപാടുകാരെയും നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസം കായംകുളത്തും എക്സൈസ് അനധികൃത മദ്യവില്‍പ്പനയ്ക്ക് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് പ്രതിരോധ സേനയില്‍ ക്ലറിക്കല്‍ സ്റ്റാഫായി ജോലി ചെയ്യുന്ന കൊല്ലം ചവറ സ്വദേശി ബിജിൻ ബാബുവിനെയാണ് 55 കുപ്പി (41.25 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശമദ്യവുമായി പിടികൂടിയത്. ആലപ്പുഴ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആലപ്പുഴ സ്ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ മഹേഷും സംഘവുമാണ് കേസ് എടുത്തത്. പാർട്ടിയില്‍ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഗോപകുമാർ, പിഒ റെനി, സിവില്‍ എക്സൈസ് ഓഫീസർ സജീവ്, വുമൻ സിവില്‍ എക്സൈസ് ഓഫീസർ സൗമില, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവർ ഉണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.