കോട്ടയം : മണർകാട് ബൈപാസിൽ ഇനി പൊട്ടിപൊളിഞ്ഞ റോഡുകൾ ഉണ്ടാവില്ല. കുണ്ടും കുഴിയും നിറഞ്ഞിരുന്ന റോഡിന്റെ ദുരവസ്ഥയിൽ വലഞ്ഞ യാത്രക്കാർക്ക് വരാൻ പോകുന്നത് ആശ്വാസത്തിന്റെ നാളുകൾ. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബൈപാസിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പൊതു മരാമത്ത് വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ച 20 ലക്ഷവും ഉൾപ്പെടുത്തി 45 ലക്ഷം രൂപയുടെ അറ്റകുറ്റ പണികൾക്കാണ് തുടക്കമായത്.പഞ്ചായത്തിന്റെ കൃത്യമായ ഇടപെടലിന്റെ ഭാഗമായി സർക്കാരും പൊതുമരാമത്ത് വകുപ്പും നവീകരണത്തിനാവശ്യമായ തുക അനുവദിക്കുകയായിരുന്നു.
രണ്ട് ഘട്ടമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾക്ക് വ്യാഴാഴ്ച തുടക്കമായി. നടത്തുന്നത്. പൊതുമരാമത്ത് അനുവദിച്ച തുകയ്ക്കുള്ള പണികളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്.ബൈപ്പാസ് ചെന്നിറിങ്ങുന്ന പഴയ കെ.കെ. റോഡിലെ മുക്കവലയിലെ പൊളിഞ്ഞ ഭാഗത്തെ പണികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇവിടെ പഴയ ടാറിങ് കുത്തിപ്പൊളിച്ച് വഴി ഒരടി ഉയർത്തിയ ശേഷം ബ്രിക്സ് നിരത്തിയാണ് പുനർനിർമിക്കുന്നത്. ബൈ പാസിലൂടെ വരുന്ന വാഹനങ്ങൾ പാമ്പാടി ഭാഗത്തേ ക്കും കോട്ടയം പുതുപ്പള്ളി ഭാഗത്തേക്കും തിരിയുന്ന കവലയായതിനാൽ ടാറിങ് നിലനിൽക്കില്ലെന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിക്സ് നിർത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൈപ്പാസിന്റെ പണികൾക്ക് പഞ്ചായത്തിന്റെ ഫണ്ടും കവലയുടെ പണികൾക്ക് പൊതുമരാമത്തിന്റെ ഫണ്ടുമാണ് ഉപയോഗിക്കുന്നത്. ബൈപ്പാസിലും നിലവിലെ ടാറിങ് കുത്തിയിളക്കി ഒരടി യോളം വഴി ഉയർത്തി ബ്രിക്സ് നിരത്തിയാ പുനർനിർമാണം നടത്തുന്നത്. ഇതിനുള്ള ടെൻഡർ വിളിച്ചിട്ടുണ്ട്.