മണർകാട് സി.എം.എസ് സ്‌കൂൾ ശിലാസ്ഥാപനവും സ്ഥിരീകരണ ശുശ്രൂഷയും മഹായിടവക ബിഷപ്പിനു സ്വീകരണവും 23 ന്

മണർകാട്: സി. എം. എസ് .എൽ .പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സ്ഥിരീകരണ ശുശ്രൂഷയും സി. എസ്. ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാന് സ്വീകരണവും 2021 ഡിസംബർ മാസം 23 ന് നടക്കും.

Advertisements

ഉച്ചക്ക് ശേഷം രണ്ടിന് മണിക്ക് ദൈവാലയത്തിൽ ആരംഭിക്കുന്ന സ്ഥിരീകരണ ശുശ്രൂഷയ്ക്കും വിശുദ്ധ സംസർഗ ശുശ്രൂഷയ്ക്കും ശേഷം അഞ്ചു മണിക്ക് പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബിഷപ്പ് നിർവ്വഹിക്കുന്നതും അതിനുശേഷം പൊതുസമ്മേളനംനടക്കും. മന്ത്രി വി. എൻ. വാസവൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles