മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ 2024 വർഷത്തെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ലൈറ്റ് & ഇല്ലൂമിനേഷൻ വർക്കുകൾ ആരംഭിച്ചു. സഹവികാരിമാരായ വെരി.റവ.കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കറുകയിൽ, റവ.ഫാ.എം.ഐ. തോമസ് മറ്റത്തിൽ എന്നിവർ പ്രാർത്ഥിച്ച് ആശിർവദിച്ചു..ട്രസ്റ്റിമാർ, സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ലൈറ്റ് & ഇല്ലൂമിനേഷൻ കമ്മിറ്റി അംഗങ്ങൾ, ഇടവക ജനങ്ങൾ തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.
Advertisements