കഷ്ടിച്ചു കടന്നു കൂടി മാഞ്ചസ്റ്റർ യുണൈറ്റഡ്; രണ്ടാം ജയവുമായി പോയിന്റ് പട്ടികയിൽ ഏഴാമത്; സതാംപ്റ്റണെ വീഴ്ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്

ലണ്ടൻ: സതാംപ്റ്റണ് എതിരെ നടന്ന മത്സരത്തിൽ നിർണ്ണായകമായ വിജയവുമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേയ്ക്കു കയറി മാഞ്ചസ്റ്റർ യുണൈറ്റഡ്. നിർണ്ണായക മത്സരത്തിൽ മധ്യനിരക്കാരൻ ബ്രൂണോ ഫെർണ്ണാണ്ടസിന്റെ ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിഡയിച്ചത്. 55 ആം മിനിറ്റിൽ ബ്രൂണോ ഫെർണ്ണാണ്ടസ് നേടിയ ഗോളിലായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയം.

Advertisements

സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയെ സബ് സ്റ്റിറ്റിയൂട്ടിന്റെ ബഞ്ചിൽ ഇരുത്തിയാണ് മാഞ്ചസ്റ്റർ മാനേജർ ടീമിനെ കളത്തിലിറക്കിയത്. സതാംപ്റ്റണിന്റെ സ്റ്റേഡിയത്തിൽ പക്ഷേ, കളി മറന്ന് മാഞ്ചസ്റ്ററിനെയാണ് കണ്ടത്. ആദ്യം മുതൽ ആക്രമിച്ച് കയറിയ സതാംപ്റ്റൺ മുന്നേറ്റ നിര പല തവണ മാഞ്ചസ്റ്റർ കോട്ടയെ വിറപ്പിച്ചു. സതാംപ്റ്റണിന്റെ ദൗർഭാഗ്യവും മാഞ്ചസ്റ്ററിന്റെ ഭാഗ്യവും കൊണ്ട് മാത്രമാണ് ഗോൾ വീഴാതെ കളി മുന്നോട്ട് പോയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാഞ്ചസ്റ്റർ പ്രതിരോധത്തിന്റെ വിള്ളലുകൾ പലപ്പോഴും മത്സരത്തിൽ തുറന്ന് കാട്ടപ്പെടുകയും ചെയ്തു. രണ്ടാം പകുതിയിൽ റാഷ് ഫോർഡിനെ മുന്നിൽ നിർത്തി ആക്രമിച്ചു കയറുകയായിരുന്നു മാഞ്ചസ്റ്റർ. ഇതിനുള്ള ഫലമാണ് 55 ആം മിനിറ്റിൽ കണ്ടത്. പിന്നീട് പല തവണ ഡിഗിയയെ സതാംപ്റ്റൺ പരീക്ഷിച്ചെങ്കിലും ഗോൾ മാത്രം മാറി നിന്നു. ഇതോടെ മത്സരം വിജയിച്ച് മാഞ്ചസ്റ്റർ കരയ്ക്കു കയറി. ഇതോടെ ലീഗിൽ നാലു മത്സരങ്ങളിൽ നിന്നു രണ്ടു വീതം തോൽവിയും വിജയവുമായി നാലു പോയിന്റുമായി മാഞ്ചസ്റ്റർ ഏഴാം സ്ഥാനത്തേയ്ക്ക് എത്തി. ഒൻപത് പോയിന്റുമായി ആഴ്‌സണലാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.

Hot Topics

Related Articles