മാഞ്ചസ്റ്റർ: ബാറ്റിംങിൽ ഇംഗ്ലണ്ട് എങ്ങിനെ വീണോ സമാനമായ രീതിയിൽ പതറിയ ഇന്ത്യയെ പാണ്ഡ്യയും പന്തും ചേർന്ന് മികച്ച പാർട്ണർഷിപ്പിലൂടെ സേഫ് സോണിലാക്കി. പാണ്ഡ്യ മടങ്ങിയ ശേഷം തകർത്തടിച്ച പന്ത്, ഇംഗ്ലീഷ്് മൈതാനത്ത് തകർപ്പൻ സെഞ്ച്വറിയും കുറിച്ചാണ് മടങ്ങിയത്. ആദ്യം പക്വതയോടെയും, പിന്നീട് തകർപ്പനടിയിലൂടെയും കളം നിറഞ്ഞ പന്തിന്റെ ഇന്നിംങ്സിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 260 എന്ന ലക്ഷ്യം അഞ്ചു വിക്കറ്റ് ബാക്കി നിർത്തി ഇന്ത്യ മറികടന്നു. വില്ലി എറിഞ്ഞ 42 ആം ഓവറിലെ അഞ്ചു പന്തുകളാണ് പന്ത് ബൗണ്ടറിയിലേയ്ക്കു പറപ്പിച്ചത്. ഇന്ത്യയ്ക്കു വേണ്ടി പന്ത് (113 പന്തിൽ 125 ), പാണ്ഡ്യ (55 പന്തിൽ 71 ) എന്നിവർ തകർപ്പൻ പ്രകടനമാണ് നടത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്ത്യൻ ബൗളിംങിനു മുന്നിൽ 12 രണ്ട് എന്ന നിലയിൽ തകർന്നിരുന്നു. 66 -3, 74 നാല് എന്ന നിലയിലെത്തിയ ഇംഗ്ലണ്ടിനെ ബെൻസ്റ്റോക്സ് (27) , ജോസ് ബട്ലർ (60), മോയിൻ അലി (34) ലിവിംങ്സ്റ്റൺ (27), ഓവർടൺ (32) എന്നിവർ ചേർന്നാണ് രക്ഷപെടുത്തിയത്. ഇന്ത്യയ്ക്കു വേണ്ടി പാണ്ഡ്യ ഏഴ് ഓവറിൽ 24 റൺ മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ബുംറയുടെ അഭാവത്തിൽ പന്തെറിഞ്ഞ സിറാജ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ , ചഹൽ മൂന്നും, ജഡേജ ഒന്നും വിക്കറ്റുകളാണ് വീഴ്ത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ ഇന്ത്യയുടെ സ്ഥിതിയും അത്ര ആശാവഹമായിരുന്നില്ല. 13 ൽ ശിഖർ ധവാനും, 21 ൽ രോഹിത് ശർമ്മയും മടങ്ങി. പതിയെ നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കോഹ്ലി 22 പന്തിൽ 17 റൺ മാത്രം എടുത്ത് പതിവ് നിരാശ സമ്മാനിച്ച് മടങ്ങി. സൂര്യകുമാർ യാദവിനൊപ്പം (28 പന്തിൽ 16) പന്ത് രക്ഷാപ്രവർത്തനം നടത്തുമെന്നു പ്രതീക്ഷിച്ചിരിക്കെ, 72 ൽ സൂര്യയും പോയി. പിന്നീട് അവസാന പ്രതീക്ഷയായി ഒത്തു ചേർന്ന പന്തും പാണ്ഡ്യയും ആ തീ ആളിക്കത്തിക്കുന്നതാണ് കണ്ടത്.
ഒരു വശത്ത് പന്ത് പിടിച്ചു നിന്ന് പക്വതയുടെ പര്യായമായപ്പോൾ, പാണ്ഡ്യ ആളിക്കത്തുകയായിരുന്നു. വിജയത്തിന് അടുത്തെത്തിയപ്പോൾ പാണ്ഡ്യ പുറത്തായെങ്കിലും പന്ത് ടോപ്പ് ഗിയറിലേയ്ക്കു മാറി. ആഞ്ഞടിച്ച പാണ്ഡ്യ 42 ആം ഓവറിന്റെ ആദ്യത്തെ അഞ്ചു പന്തുകളിലും ഫോറടിച്ച് ടീമിനെ വിജയ തീരത്ത് എത്തിച്ചു. തുടർന്ന്, 43 ആം ഓവറിന്റെ ആദ്യ പന്ത് പാഡിൽ സ്വീപ്പിലൂടെ ബൗണ്ടറിയിൽ എത്തിച്ച് വിജയാഘോഷത്തിനും തുടക്കമിട്ടു.