മാഞ്ചസ്റ്റർ: ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇംഗ്ലണ്ട് പിടിമുറുക്കുന്നു. മത്സരത്തിൽ ഡ്രിംങ്സ് ബ്രേക്കിന് പിരിയും വരെയും ഇന്ത്യയ്ക്ക് അനുകൂലമായത് ഒന്നും പിച്ചിൽ സംഭവിച്ചിട്ടില്ല. ഇതുവരെ ബാറ്റിംങിന് ഇറങ്ങിയ ഇംഗ്ലീഷ് ബാറ്റർമാർ എല്ലാം മികച്ച താളം കണ്ടെത്തിയ മത്സരത്തിൽ ഇതിനോടകം തന്നെ നാനൂറിന് അടുത്ത് സ്കോർ ഇംഗ്ലണ്ട് നേടിക്കഴിഞ്ഞു. ആറു വിക്കറ്റുകൾ കയ്യിലിരിക്കെ 36 റണ്ണിന്റെ ലീഡ് ഇംഗ്ലണ്ടിന് നിലവിലുണ്ട്.
രണ്ട് വിക്കറ്റ് മാത്രം നഷ്ടമായി 225 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ബാറ്റിംങ് അവസാനിപ്പിച്ചത്. 20 റണ്ണുമായി ഓലീ പോപ്പും, 11 റണ്ണുമായി ജോ റൂട്ടുമായിരുന്നു ക്രീസിൽ. മൂന്നാം ദിനം ബാറ്റിംങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിൽ പോലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. 76 ആം ഓവറിലാണ് ഇന്ത്യയ്ക്ക് നിർണ്ണായക ബ്രേക്ക് ത്രൂ ലഭിച്ചത്. സ്കോർ 341 ൽ നിൽക്കെ ഓലീ പോപ്പിനെ (71) വാഷിംങ്ടൺ സുന്ദർ കെ.എൽ രാഹുലിന്റെ കയ്യിൽ എത്തിച്ചു. സുന്ദരമായ ക്യാച്ചിലൂടെ രാഹുൽ ഇന്ത്യയ്ക്ക് നിർണ്ണായക ശക്തി നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊട്ടു പിന്നാലെ എട്ട് റൺ കൂടി ചേർത്തപ്പോഴേയ്ക്കും ഹാരി ബ്രൂക്ക് (3) പുറത്ത്. വാഷിംങ്ടൺ സുന്ദറിന്റെ പന്തിനെ മുന്നിലേയ്ക്കു കയറി ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ പാളിപ്പോയ ബ്രൂക്കിനെ ധ്രുവ് ജുവറൽ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. എന്നാൽ, 173 പന്ത് നേരിട്ട് ക്ലാസിക്ക് ടച്ചോടെ 98 റൺ നേടിയ റൂട്ട് ഇപ്പോഴും ക്രീസിൽ നിൽക്കുകയാണ്. 21 റണ്ണെടുത്ത സ്റ്റോക്ക്സാണ് കൂട്ട്. 19 ഓവർ വീതം എറിഞ്ഞ ബുംറയും സിറാജും ഒരു വിക്കറ്റ് പോലും നേടാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. സുന്ദർ രണ്ട് വിക്കറ്റും കാംബോജും, ജഡേജയും ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.