സിറ്റി വാഴും ലീഗ് !  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി നാലാം തവണയും ചാമ്പ്യന്മാർ

ലണ്ടൻ : നിർണായക മത്സരത്തിൽ വെസ്റ്റ് ഹാമിനെ തകർത്ത് തുടർച്ചയായ നാലാം തവണയും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ  മാഞ്ചസ്റ്റർ സിറ്റി ജേതാക്കൾ. 38 കളികളിൽ നിന്നും 91 പോയിൻ്റ് നേടിയാണ് സിറ്റി ഇക്കുറി വിജയ തീരം തൊട്ടത്. രണ്ടാം സ്ഥാനക്കാരായ ആഴ്സണലിന് 89 പോയിൻ്റ് മാത്രമാണ് ഉള്ളത്. ചാമ്പ്യൻഷിപ്പ് വിജയിയെ നിർണയിക്കുന്ന നിർണായക മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ് വെസ്റ്റ് ഹാമിനെ മാഞ്ചസ്റ്റർ സിറ്റി തകർത്തത്. പോയിൻറ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ ആഴ്സണൽ എവർട്ടണിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചെങ്കിലും വിജയത്തോടെ സിറ്റി ഒന്നാം സ്ഥാനവും ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. വെസ്റ്റ് ഹാമിനെതിരെ രണ്ടാം മിനിറ്റിൽ ഫോഡൻ നേടിയ ഗോളിലാണ് സിറ്റി മുന്നിലെത്തിയത്. 18 ആം മിനിറ്റിൽ ഫോഡൻ തന്നെ ലീഡ് ഉയർത്തി. 42 ആം മിനിറ്റിൽ കുഡൂസ് വെസ്റ്റ് ഹാമിനായി ഗോൾ നേടി എങ്കിലും , 59 ആം മിനിറ്റിൽ റോഡ്റി സിറ്റിയ്ക്കായി  വിജയം ഊട്ടി ഉറപ്പിച്ചു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.