മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തിരിച്ചടി : ആശങ്കയായി മൂന്ന് താരങ്ങളുടെ പരിക്ക് : രണ്ട് പേർ കളിക്കില്ലന്ന് ഉറപ്പായി : ബുംറ കളിക്കും

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയായി താരങ്ങളുടെ പരിക്ക്. പരിക്കുള്ള നീതീഷ് കുമാര്‍ റെഡ്ഡിയും പരിശീലനത്തിനിടെയ പരിക്കേറ്റ അര്‍ഷ്ദീപ് സിംഗും മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഇന്ത്യൻ ടീം മാനേജ്മെന്‍റ് വ്യക്തമാക്കി.ഇതിന് പുറമെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തി തിളങ്ങിയ പേസര്‍ ആകാശ് ദീപിനും പരിക്കേറ്റതോടെ മറ്റന്നാള്‍ തുടങ്ങന്ന മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് മൂന്ന് പേരെ നഷ്ടമാവുമെന്ന് ഉറപ്പായി. രണ്ട് പേസര്‍മാര്‍ക്ക് പരിക്കേറ്റതോടെ ബാക്കപ്പ് ബൗളറായി ഇന്ത്യ അൻഷുല്‍ കംബോജിനെ ഇന്നലെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Advertisements

പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ നിതീഷ് കുമാറിന് പരമ്ബരയിലെ ശേഷിച്ച മത്സങ്ങള്‍ നഷ്ടമായേക്കും എന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍. രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിച്ച താരമാണ് നിതീഷ്കുമാർ റെഡ്ഡി. രണ്ടും മൂന്നും ടെസ്റ്റുകളില്‍ ഇന്ത്യക്കായി പന്തെറിഞ്ഞ പേസര്‍ ആകാശ്ദീപിന്‍റെ ഇടുപ്പിനാണ് പരിക്കേറ്റത്. ആകാശ്ദീപ് മാഞ്ചസ്റ്ററില്‍ കളിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. അതേസമയം മാഞ്ചസ്റ്ററില്‍ അരങ്ങേറ്റം പ്രതീക്ഷിച്ചിരുന്ന അർഷ്ദീപിന് പരിശീലനത്തിനിടെ കൈവിരലിനു പരിക്കേറ്റതും തിരിച്ചടിയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെ ബുധനാഴ്ച തുടങ്ങുന്ന നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര കളിക്കുമെന്ന് ഉറപ്പായി. ജോലിഭാരം കുറയ്ക്കാൻ ബുമ്രയ്ക്ക് വിശ്രമം നല്‍കുമെന്ന സൂചന ഉണ്ടായിരുന്നു. രണ്ടു പേസർമാർക്ക് പരിക്കേറ്റതോടെ ബാക്കപ്പ് ഫാസ്റ്റ് ബൗളറായി അൻഷുല്‍ കംബോജിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും നാലാം ടെസ്റ്റിന് മുമ്ബ് ടീമിനൊപ്പം ചേരാനിടയില്ല. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ കളിച്ച ഇന്ത്യൻ എ ടീമംഗമായിരുന്നു ഹരിയാന താരമായ അൻഷുല്‍ കംബോജ്. ആകാശ് ദീപും കളിച്ചില്ലെങ്കില്‍ നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ പേസ് ത്രയമാവും ഇന്ത്യക്കായി പന്തെറിയുക.

അതിനിടെ മൂന്നാം ടെസ്റ്റിനിടെ കൈവിരലിന് പരിക്കേറ്റ റിഷഭ് പന്തിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായി ടീമില്‍ ഉള്‍പ്പെടുത്താനാണ് ഇന്ത്യൻ ടീമിന്‍റെ ആലോചന. പന്തിന്‍റെ പരിക്ക് മാറിയില്ലെങ്കില്‍ ധ്രുവ് ജുറല്‍ ആയിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ക്യാപ്റ്റൻ ശുഭ്മൻ ഗില്‍ , കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത്, വാഷിംഗടണ്‍ സുന്ദർ എന്നിവർ ഇന്നലെ പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നു. ബുധനാഴ്ചയാണ് നിർണായകമായ നാലാം ടെസ്റ്റിന് തുടക്കമാവുക. അഞ്ച് ടെസ്റ്റുകളുടെ പരമ്ബരയില്‍ ഇംഗ്ലണ്ട് 2- ന് മുന്നിട്ട് നില്‍ക്കുകയാണ്. പരമ്ബരയില്‍ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്.

Hot Topics

Related Articles