335 കിലോ കഞ്ചാവും 6.5 കിലോ എംഡിഎംഎയും 16 ഗ്രാം കൊക്കെയ്നും; കഴിഞ്ഞ വർഷം നഗര പരിധിയില്‍ നിന്ന് പിടികൂടിയ മയക്കുമരുന്നുകള്‍ നശിപ്പിച്ച്‌ മംഗളൂരു പൊലീസ്

മംഗളൂരു: കഴിഞ്ഞ വർഷം നഗര പരിധിയില്‍ നിന്ന് പിടികൂടിയ മയക്കുമരുന്നുകള്‍ നശിപ്പിച്ച്‌ മംഗളൂരു പൊലീസ്. 6 കോടി 80 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പൊലീസ് നശിപ്പിച്ചത്. കോടതിയുടെ അനുമതിയോടെ മുള്‍കി വ്യവസായ മേഖലയിലാണ് മയക്കുമരുന്നുകള്‍ നശിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

Advertisements

2024ല്‍ പിടികൂടിയ മയക്കുമരുന്നുകള്‍ക്കൊപ്പം 2023ല്‍ പിടികൂടിയ ഏതാനും മയക്കുമരുന്നുകളും നശിപ്പിച്ചതായി മംഗളൂരു പൊലീസ് കമ്മീഷണർ അനുപം അഗർവാള്‍ പറഞ്ഞു. 37 കേസുകളിലായി പിടികൂടിയ 335 കിലോ ഗ്രാം കഞ്ചാവും 6.5 കിലോ ഗ്രാം എംഡിഎംഎയും 16 ഗ്രാം കൊക്കെയ്നുമാണ് നശിപ്പിച്ചത്. ഇവയ്ക്ക് 6 കോടി 80 ലക്ഷം രൂപ വിലവരുമെന്നും കഴിഞ്ഞ വർഷം മാത്രം 1000ല്‍ അധികം ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ജനുവരി 11ന് മിസോറമിലെ ചംഫായി ജില്ലയില്‍ നിന്ന് 97.90 ലക്ഷം രൂപ വിലമകതിക്കുന്ന ഹെറോയിനുമായി ഒരാളെ അസം റൈഫിള്‍സ് പിടികൂടിയിരുന്നു. ലല്‍തൻപുനിയ എന്ന 35കാരനാണ് പിടിയിലായത്. ജനുവരി 10ന് സമാനമായ രീതിയില്‍ ഹെറോയിനുമായി മൂന്ന് പേരെ അസം റൈഫിള്‍സ് പിടികൂടിയിരുന്നു. 9.51 ലക്ഷം രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്. മിസോറമില്‍ നിരോധിത വസ്തുക്കളുടെ നിരന്തരമായ കള്ളക്കടത്ത് തടയാനായി അസം റൈഫിള്‍സ് വ്യാപക പരിശോധനകള്‍ ഉള്‍പ്പെടെയുള്ള കർശന നടപടികളുമായി മുന്നോട്ട് പോകുകയാണ്.

Hot Topics

Related Articles