ഫാസില്‍ സംവിധാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ മണിച്ചിത്രത്താഴിൻ്റെ ഫോർകെ പതിപ്പ് ഇന്ന് തിയറ്ററില്‍ എത്തിയിരിക്കുകയാണ്. 33 വർഷങ്ങള്‍ പിന്നിട്ടത്തിന് ശേഷം പുത്തൻ ദൃശ്യമികവില്‍ മണിച്ചിത്രത്താഴ് എത്തിയപ്പോള്‍ ആരാധക ആവേശം വാനോളമായിരുന്നു. ഈ അവസരത്തില്‍ ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റുകളുടെ വിവരങ്ങളും പുറത്തുവരികയാണ്.
ആദ്യകാല റിലീസുമായി ബന്ധപ്പെട്ടതാണ് ഇത്.
1993 ഡിസംബറില്‍ മണിച്ചിത്രത്താഴ് ഇരുപത്തി ആറ് തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ഇതിന്റെ പത്ര കട്ടിങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വർഷങ്ങള്‍ക്ക് ശേഷം റി റിലീസ് ചെയ്യുമ്പോള്‍ നൂറിലേറെ തിയറ്ററിലാണ് ചിത്രം എത്തിയിരിക്കുന്നത്. ആകെ 106 തിയറ്ററുകളില്‍ മണിച്ചിത്രത്താഴ് ആദ്യദിവസം റിലീസ് ചെയ്തിട്ടുണ്ട്. 1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. 1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാലും സുരേഷ് ഗോപിയും ശോഭനയും തിലകനുമെല്ലാം ഒന്നിച്ചെത്തിയ ഈ സൂപ്പർ ഹിറ്റ് ചിത്രം പുത്തൻ ദൃശ്യമികവില്‍ എങ്ങനെ ആകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് മലയാളികളും.