രോമാഞ്ചം നിറച്ച് മണിച്ചിത്രത്താഴിൻ്റെ ടീസർ ; “നൂറുവട്ടം കണ്ടെങ്കിലും ഇനിയും കാണും”; ടീസർ ഏറ്റെടുത്ത് ആരാധകർ

ചില സിനിമകൾ അങ്ങനെയാണ്, റിലീസ് ചെയ്ത് എത്രകാലം കഴിഞ്ഞാലും അതേ ഫ്രഷ്നെസോടെ നിലനിൽക്കുന്നവ. അതും വീണ്ടും കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന സിനിമകളുമാകും. അത്തരത്തിൽ ഇന്നും ടിവിയിൽ വരുമ്പോൾ മലയാളികൾ ആവർത്തിച്ച് കാണുന്നൊരു സിനിമയുണ്ട്. ഫാസിലിന്റെ സംവിധാനത്തിൽ മോഹ​ൻലാൽ, സുരേഷ് ​ഗോപി, ശോഭന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ മണിച്ചിത്രത്താഴ് ആണ് ആ ചിത്രം. ഒരു പക്ഷേ മണിച്ചിത്രത്താഴിനോളം  മലയാളികൾ ആവർത്തിച്ച് കണ്ടൊരു സിനിമ വേറെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.

Advertisements

റിലീസ് ചെയ്ത് മുപ്പത്തി ഒന്ന് വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ മണിച്ചിത്രത്താഴ് വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. അതും പുത്തൻ ദൃശ്യമികവോടെ ഫോർകെയിൽ. ജൂലൈ 26നാണ് ചിത്രത്തിന്റെ റി റിലീസ്. ഇതോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം മണിച്ചിത്രത്താഴിന്റെ ടീസർ റിലീസ് ചെയ്തിരുന്നു. ഹൊറരർ ത്രില്ലർ മോഡിൽ ഒരുക്കിയ ടീസർ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുട്യൂബ് ട്രെന്റിങ്ങിൽ നിറഞ്ഞ് നിൽക്കുന്ന മണിച്ചിത്രത്താഴ് ടീസറിനെ പ്രശംസിച്ചും സിനിമയെ കുറിച്ചും കമന്റ് രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ‘പഴകും തോറും വീര്യം കൂടുന്ന ഒരേയൊരു ചിത്രം,100 വട്ടം കണ്ട് കാണും, ഇനിയും ഒരു നൂറുവട്ടം കൂടെ  കാണാം.. കണ്ട് കൊണ്ടേ ഇരിക്കാം.. മലയാളത്തിന്റെ മണിച്ചിത്രത്താഴ്,എത്ര തവണ കണ്ടാലും ആദ്യം കാണുന്ന അതെ ഫീൽ തരുന്ന ഒരു അത്ഭുത സിനിമ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

1993ൽ ഫാസിലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ, കെപിഎസി ലളിത തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു.

Hot Topics

Related Articles