മണിമല: സെന്റ്തോമസ് ഹെൽത്ത് സെന്ററിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 14 ന് സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ നടത്തും. ക്യാമ്പിൽപങ്കെടുക്കുന്നവർക്കെല്ലാം ഡയറ്റീഷന്റെ സൗജന്യ സേവനവും ലഭ്യമാണ്.
മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം 14 ന് രാവിലെ ഒൻപതരയ്ക്ക് മണിമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അതുല്യാദാസ് നിർവ്വഹിക്കും. സൗജന്യ മെഡിക്കൽ ക്യാമ്പിന് ഡോക്ടർ ആന്റണി എ. തോമസ്, ഡോക്ടർ ജൂലി സെബാസ്റ്റ്യൻ എന്നിവർ നേത്രുത്വം നൽകും.
കൺസൾട്ടേഷനും ആർ.ബി.എസും ബയോതെസിയോമെട്രിയും സൗജന്യമായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇ.സി.ജി, എഫ്.ബി.എസ്, പി.പി്ബി.എസ്,എച്ച്.ബി.എ.വൺ.സി,ക്രിയാറ്റിൻ തുടങ്ങിയ ടെസ്റ്റുകൾക്കെല്ലാം 25 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്ന 50 പേർക്കാണ് പങ്കെടുക്കാൻ അവസരം. ബുക്കിംങ്ങിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ 8606910659.