തിരുവനന്തപുരം: നടി മിനു മുനീർ ആരോപണവുമായി രംഗത്ത് എത്തിയതിന് പിന്നാലെ പ്രതികരണവുമായി നടൻ മണിയൻപിള്ള രാജു. ആരോപണം ധാരാളം വരും. പണം തട്ടാൻ വേണ്ടിയും അവസരം കിട്ടാത്തത്തില്‍ ദേഷ്യമുള്ളവരും അടക്കം ആരോപണവുമായി വരുമെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ആരോപണങ്ങളുടെ യഥാർത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാൻ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയില്‍ മിന്നുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. തനിക്ക് എതിരായ ആരോപണം തെറ്റാണ്. ഞാൻ തെറ്റുകാരൻ ആണെങ്കില്‍ എന്നെയും ശിക്ഷിക്കണം. എല്ലാ ആരോപണങ്ങളും സർക്കാർ അന്വേഷിക്കട്ടെയെന്നും വഴിവിട്ട രീതിയില്‍ അമ്മയില്‍ അംഗത്വം എടുക്കാൻ സാധിക്കില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു. നടന്മാരായ മുകേഷിനും ജയസൂര്യക്കും ഇടവേള ബാബുവും അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണവുമായാണ് നടി മിനു മുനീർ രംഗത്തെത്തിയിരിക്കുന്നത്. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹകരിച്ചാല്‍ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങള്‍ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച ശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു.